നിരാംലബരായവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുമ്പോള്‍ സന്തോഷം വളരെ വലുത് – ബോച്ചെ
പിറന്നാള്‍ സമ്മാനമായി ബോചെയ്‌ക്കൊപ്പം വിമാനയാത്ര
എറണാകുളം: ജന്മദിനത്തില്‍ ലിസ്സി ഭവനിലെ അന്തേവാസികള്‍ക്ക് പിറന്നാള്‍ സമ്മാനമായി വിമാനയാത്രയൊരുക്കി ബോചെ. പാറപ്പുറം കാഞ്ഞൂരില്‍ പ്രവര്‍ത്തിക്കുന്ന ലിസ്സി ഭവനിലെ അന്തേവാസികളാണ് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബോചെയോടൊപ്പം വിമാനയാത്ര ചെയ്തത്.
രാവിലെ തിരുവനന്തപുരത്ത് എത്തിയ ബോചെയും സംഘവും വേളി ബീച്ചില്‍ സമയം ചിലവഴിച്ചു. തുടര്‍ന്ന് ഫൈവ് സ്റ്റാര്‍ ഹോട്ടലായ ഹയാത്തില്‍ വെച്ച് അന്തേവാസികള്‍ക്കൊപ്പം പിറന്നാള്‍ സദ്യ കഴിച്ചു. ഉച്ചയോടെ കേരള നിയമസഭയിലെത്തി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
നിരാലംബരായ മനുഷ്യരുടെ ആഗ്രഹങ്ങള്‍ സഫലീകരിച്ചുകൊടുക്കുമ്പോള്‍ നമുക്ക് കിട്ടുന്ന സന്തോഷം വളരെ വലുതാണ് എന്ന് ബോചെ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍














വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്