×

സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വയ്ക്കാനാകില്ലെന്ന് സുപ്രീംകോടതി

സമരങ്ങൾക്ക് കൃത്യമായ നിയന്ത്രണങ്ങളും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി. പ്രതിഷേധത്തിനായി അനുവദിച്ചിട്ടുള്ള ഒരു സ്ഥലവും അനിശ്ചിതകാലത്തേക്ക് ഒരു വിഭാഗത്തിന് മാത്രം കൈവശം വയ്ക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമരങ്ങൾക്ക് അനുമതി നൽകുമ്പോൾ കൃത്യമായ വ്യവസ്ഥകളും കാലാവധിയും നിശ്ചയിക്കണമെന്നും കോടതി നിരീക്ഷിച്ചു.

ദില്ലിയിലെ എസ്ഐആർ പ്രതിഷേധവുമായി ബന്ധപ്പെട്ട് എം.എ. ബേബി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും കർഷകർ, തൊഴിലാളികൾ, മാധ്യമപ്രവർത്തകർ തുടങ്ങി വിവിധ വിഭാഗങ്ങൾക്കും അതിനുള്ള അവസരം ലഭിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു വിഭാഗം സമരം നടത്തുന്നതിന്റെ പേരിൽ മറ്റുള്ളവരുടെ പ്രതിഷേധാവകാശം തടയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top