×

പാൽവില വീണ്ടും വർധിച്ചേക്കും; ലിറ്ററിന് 10 രൂപ കൂട്ടണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ച് മിൽമ

സംസ്ഥാനത്ത് പാൽവില ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്ന ആവശ്യവുമായി മിൽമ. വിലവർധന ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകാൻ തിരുവനന്തപുരം മേഖലാ യൂണിയൻ ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനിച്ചു. ക്ഷീരകർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് വില വർധിപ്പിക്കണമെന്ന ആവശ്യമെന്ന് മിൽമ വ്യക്തമാക്കി. വില വർധനയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് മിൽമയുടെ നിലപാട്. മാസങ്ങൾക്കു മുൻപ് ലിറ്ററിന് നാല് രൂപ വർധിപ്പിച്ചിരുന്നു. അതേസമയം, അമുൽ, നന്ദിനി തുടങ്ങിയ കമ്പനികളും അടുത്തിടെ പാൽ ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നു. സർക്കാരിന്റെ തീരുമാനം കൂടി വന്നാൽ സംസ്ഥാനത്ത് പാൽവില വീണ്ടും ഉയർന്നേക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top