‘വകുപ്പുതലത്തിൽ ഉദ്യോഗസ്ഥരെ മാറ്റുന്നത് അഴിമതി നടത്താൻ’;: എം. വി. ഗോവിന്ദൻ
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തിൽ യുഡിഎഫ് സർക്കാരിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വകുപ്പുതലത്തിൽ ഉദ്യോഗസ്ഥരെ മാറ്റുന്നത് അഴിമതി നടത്താനാണെന്നും വകുപ്പ് മന്ത്രി അറിയാതെ ബാർ ലൈസൻസ് അനുവദിച്ചുവെന്നത് വിചിത്രമായ സംഭവമാണെന്നും എം.വി. ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിവിൽ സർവീസ് ബോർഡ് ചേരാതെയുള്ള സ്ഥലംമാറ്റത്തിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിരുന്നുവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ബാർ ലൈസൻസ് അനുവദിച്ചപ്പോൾ ഉദ്യോഗസ്ഥർ അതിനെ അംഗീകരിക്കുകയും വിവാദമായതോടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇത് ഇരട്ടത്താപ്പാണെന്നും ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത് അഴിമതി നടത്താൻ സൗകര്യമുള്ളവരെ വകുപ്പുകളിൽ നിയമിക്കാനാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ മാപ്പ് എഴുതി നൽകണമെന്ന വിസിയുടെ നിലപാടിനെതിരെയും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. മാപ്പ് പറയുന്ന രീതി ആർഎസ്എസുകാരുടേതാണെന്നും അത് കേരളത്തിലെ വിദ്യാർഥി സമൂഹത്തോട് നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽനിന്ന് പ്രതികൂല നടപടിയുണ്ടായാൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
















വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്