×

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഒക്ടോബര്‍ 20 മുതല്‍

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഇന്ന് മുതൽ

ഇന്ത്യയിൽനിന്നുള്ള 8284 ഇനങ്ങൾക്ക് ഇനി തീരുവരഹിതം

1667 ഇന്ത്യൻ കാറുകൾക്ക് താൽക്കാലിക തോതിൽ വിസ ലഭിക്കും

 

ന്യൂഡൽഹി: ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഇന്ന് പ്രാബല്യത്തിൽ വരും. ഇനി ഇന്ത്യയിൽനിന്ന് കയറ്റിയയയ്ക്കുന്ന എല്ലാ ഉൽപന്നങ്ങളും (8284 ഇനങ്ങൾ) തീരുവരഹിതമാകും. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേൽ ഇതുവരെ ശരാശരി 2.2% തീരുവയാണ് ന്യൂസിലാൻഡ് ചുമത്തിയിരുന്നത്. തുണിത്തരങ്ങൾ, സിറാമിക്സ്, ഓട്ടോമൊബൈൽ അടക്കം 450 ഇനങ്ങൾക്ക് 10% വരെ തീരുവ ഈടാക്കുന്നുണ്ട്.

പകരം, ന്യൂസിലാൻഡിൽനിന്ന് ഇന്ത്യയിലേക്ക് എത്തുന്ന 70.03% ഇനങ്ങൾക്കും (മൊത്തം ഇറക്കുമതി മൂല്യത്തിന്റെ 95%) തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ആപ്പിൾ, കിവിപ്പഴം, തേൻ തുടങ്ങിയവയ്ക്ക് കോട്ട നിശ്ചയിച്ച് ഇറക്കുമതി അനുവദിക്കും. ആപ്പിളിന് ആദ്യവർഷം കോട്ട നിശ്ചയിച്ച ഇറക്കുമതി അനുവദിക്കും. ആപ്പിളിന് ആദ്യവർഷം 35,000 ടൺ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. 3, 4, 5 വർഷങ്ങളിൽ യഥാക്രമം 37,500 ടൺ, 40,000 ടൺ, 42,500 ടൺ എന്നിങ്ങനെ ഉയരും. ആറാം വർഷം മുതൽ ഇത് 45,000 ടൺ ആയിരിക്കും.

ന്യൂസിലാൻഡിൽ ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 16.2 ശതമാനമായിരുന്നത് ഘട്ടംഘട്ടമായി 9.06 ശതമാനമാകും. കരാർ വഴി പ്രതിവർഷം 1667 ഇന്ത്യൻകാർക്ക് 3 വർഷത്തെ താൽക്കാലിക തൊഴിൽ വിസ ലഭിക്കും.

 

1446 വിസകൾ ന്യൂസിലാൻഡിൽ ജീവനക്കാരെ കൂട്ടാൻ ആവശ്യമായ 13 സ്കിൽഡ് മേഖലകളിലായിരിക്കും. (ഉദാ: മെക്കാനിക്കൽ, എൻജിനീയറിങ്, നിർമ്മാണ മേഖല തുടങ്ങിയവ). ബാക്കി 500 എണ്ണം യോഗ അധ്യാപകർ, സംഗീതജ്ഞർ, ഷെഫുമാർ, ആയുർവേദ പ്രാക്ടീഷണർമാർ തുടങ്ങിയവർക്ക് ആയിരിക്കും. ഏതുസമയവും ഇത്രം വിസകളുടെ പരമാവധി എണ്ണം 5000 ആയിരിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top