×

‘ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും;’: ജി. സുധാകരന്‍

പരിപാടിയുടെ ക്ഷണക്കത്ത് നല്‍കാത്തതില്‍ പരാതിയില്ലെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്ത് ഉദ്ഘാടനം നടന്ന മാക്കേകടവ്- നേരെകടവ് പാലം ആലപ്പുഴ കോട്ടയം ജില്ലാ നിവാസികൾക്ക് യാത്രാക്ലേശം വലിയ തരത്തിൽ പരിഹരിക്കുന്ന ഒരു ഗംഭീര പാലനിർമ്മാണ പദ്ധതിയാണ്. ഇന്നലെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും സ്ഥലം MLA യും പിന്നെ സംഘാടകർക്ക് താല്പര്യമുള്ളവരെയും പങ്കെടുപ്പിച്ചു ഉദ്ഘാടനം ഗംഭീരമായി നടത്തിയത്.പാലത്തോട് ജനങ്ങളുടെ ഇഷ്ടം ആൾക്കൂട്ട വലിപ്പത്തിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളതാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രി ആയിരിക്കുമ്പോൾ നേരിട്ടു വൈക്കത്തും ആലപ്പുഴ ഭാഗത്തും സഞ്ചരിച്ച ശേഷമാണ് പാലത്തിനായി 80 കോടിയോളം രൂപ അനുവദിക്കുകയും വൈക്കം ഭാഗത്ത് തറക്കല്ലിടുകയും ചെയ്തത്. പൂർത്തിയാക്കുമ്പോൾ ഉദ്ഘാടനം ആലപ്പുഴ ഭാഗത്ത് നടത്താമെന്നായിരുന്നു തീരുമാനം. എന്നാൽ ആലപ്പുഴ ഭാഗത്തെ ഒന്ന് രണ്ട് വീട്ടുകാർ ഒരുകാരണവശാലും അപ്പ്രോച്ച് റോഡ് നിർമ്മിക്കാൻ സ്ഥലം തരില്ല എന്നു വാശിപിടിച്ചു. ബലം പിടിച്ചു മാറ്റേണ്ടതില്ല എന്ന് സർക്കാരും തീരുമാനിച്ചു. അതിനാൽ നിർമ്മാണം നീണ്ടുപോയി.

ഏതായാലും പാലം പൂർത്തിയായി ഉദ്ഘാടന വേദിയിൽ അവകാശവാദങ്ങൾ നടന്നതായി പത്രത്തിൽ കണ്ടു. വേദിയിൽ പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേ ഒരാൾ അന്ന് MLA ആയിരുന്ന ആരിഫ് ആണ്. യഥാർത്ഥ കാര്യങ്ങൾ വസ്തുതാപരമായി വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവോ എന്നത് അറിയില്ല. അന്ന് അതിന് തുടക്കം കുറിച്ചില്ലായിരുന്നുവെങ്കിൽ ഇന്നത് നടക്കില്ലായിരുന്നു. ഇതു പറയേണ്ടിയിരുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ്. അത് അവർക്ക് അറിയില്ല. എന്നാൽ ഷാനി മോൾക്ക് അത് നന്നായി അറിയാം.

ഇതുമായി ബന്ധപ്പെട്ട ഒരു ക്ഷണക്കത്ത് പോലും ഇന്ന് എംഎൽഎ ആയിരിക്കുന്ന അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് തരാതിരുന്നതിൽ ഒരു പരാതിയുമില്ല. പക്ഷേ എല്ലാം ജനങ്ങൾക്കറിയാം. നൂറുകോടി രൂപയുടെ പെരുമ്പളം പാലം 80 കോടി രൂപയുടെ മാക്കേക്കടവ്-നേരെ കടവ് പാലം, ചേർത്തലയിലെ നെടുമ്പ്രകാട് പാലം തുടങ്ങി 500 പാലങ്ങളാണ് 2016-2021 കാലയളവിൽ പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ കേരളത്തിൽ നിർമ്മാണം ആരംഭിച്ചത്. ഇനിയും പൂർത്തീകരിക്കാൻ പാലങ്ങൾ ബാക്കി കിടക്കുന്നു.

പാലം സാക്ഷാത്കരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top