×

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി  ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചു നടത്താനുദ്ദേശിച്ചിരുന്ന ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’ എന്ന വെബ് സീരീസിന്റെ ട്രെയിലര്‍ റിലീസിനായി നീക്കി വെച്ച 10 ലക്ഷം രൂപ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ധനസഹായമായി നല്‍കുമെന്ന് ബോചെ. റിലീസിങ്ങിനോടനുബന്ധിച്ച് നടത്താനിരുന്ന ആഘോഷങ്ങള്‍ ദുരന്തത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. തൃശൂര്‍ ബിനി ഹെറിറ്റേജില്‍ വെച്ച് നടന്ന അനുശോചന ചടങ്ങില്‍ വെച്ച് ബോചെ ധനസഹായം പ്രഖ്യാപിച്ചു.

തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി ശശിധരന്‍ പി. ചടങ്ങില്‍ സംബന്ധിച്ചു. വരും ദിവസങ്ങളില്‍ ദുരന്ത ബാധിതരുടെ വീടുകളില്‍ ബോചെ നേരിട്ടെത്തി തുക കൈമാറും.
‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’ വെബ് സീരീസിന്റെ ട്രെയിലര്‍ ബോചെയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളായ boche എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും, bobychemmanur എന്ന ഫേസ്ബുക്ക് പേജിലും, boche എന്ന യൂട്യൂബ് ചാനലിലും  റിലീസ് ചെയ്തു.

 

വെബ് സീരീസിലൂടെ ലഭിക്കുന്ന പണം ഇതുപോലെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ബോചെ അറിയിച്ചു. സമകാലിക സംഭവ വികാസങ്ങളുടെ ഒരു നേര്‍പതിപ്പായിരിക്കും ബോചെ, എന്ന യഥാര്‍ത്ഥ സൂപ്പര്‍ ഹീറോയുടെ കഥകളടങ്ങിയ വെബ് സീരീസ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top