×

എസ്‌ എഫ്‌ ഐ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കണം – എസ്‌ അശോകനും, അലക്‌സ്‌ കോഴിമല

തൊടുപുഴ: കോളേജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌ എഫ്‌ ഐ – സി പി എം ഗുണ്ടകള്‍ കെ എസ്‌ യു- കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കു നേര ജില്ലയില്‍ ഉടനീളം വ്യാപകമായി നടത്തിയ ആക്രമണത്തില്‍ യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്‌ അശോകനും, കണ്‍വീനര്‍ അഡ്വ. അലക്‌സ്‌ കോഴിമലയും പ്രതിഷേധം രേഖപ്പെടുത്തി.

പല കോളേജുകളിലും കെ എസ്‌ യു പ്രവര്‍ത്തകരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും എസ്‌ എഫ്‌ ഐക്കാര്‍ അനുവദിച്ചില്ല. ആഭ്യന്തര വകുപ്പിന്റെ പിന്‍ബലത്തില്‍ ജില്ലയിലെ കലാലയങ്ങളില്‍ ഉടനീളം അരാജകത്വം അഴിച്ചു വിട്ട എസ്‌ എഫ്‌ ഐയുടെ കിരാത രാഷ്‌ട്രീയത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ടതുണ്ട്‌.

ഭൂരിപക്ഷം വിദ്യാര്‍ത്ഥികളെയും തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ നിന്നും ആക്രമത്തിലൂടെ അകറ്റി നിര്‍ത്തി എസ്‌ എഫ്‌ ഐ നേടിയ അവിശുദ്ധ വിജയത്തിന്‌ ചോരയുടെ മണമുണ്ട്‌. കലാലയങ്ങള്‍ യുദ്ധ ഭൂമിയായി മാറ്റിയ എസ്‌ എഫ്‌ ഐക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും, അടിമാലിയില്‍ കോണ്‍ഗ്രസ്‌ നേതാക്കളേയും പ്രവര്‍ത്തകരേയും ജാമ്യമില്ലാത്ത വകുപ്പിട്ട്‌ കേസ്സില്‍ കുടുക്കി ലോക്കപ്പിലടച്ച പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം.

സി എം പി യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി കെ എ കുര്യന്റെ വീടിന്റെ വാതില്‍ പാതിരാവില്‍ ചവിട്ടി തുറന്ന്‌ അതിക്രമിച്ച്‌ പ്രവേശിച്ച പോലീസ്‌ ഉദ്യോഗസ്ഥന്‍മാരെ സസ്‌പെന്റ്‌ ചെയ്യണമെന്നും യു ഡി എഫ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top