റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ജ്വല്ലേഴ്‌സില്‍ കോഴിക്കോട് ഷോറൂമിലെത്തി.
കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കോഴിക്കോട് ഷോറൂമിലെത്തി.
‘സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്’ ഉദ്ഘാടനത്തിനായി എത്തിയ എല്‍മ എവെയ്റോയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് കോഴിക്കോടിന്റെ മണ്ണില്‍ നിന്നും ലഭിച്ചത്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍ കൂടിയാണ് എല്‍മ എവെയ്റോ. ബോചെ (ചെയര്‍മാന്‍, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), സാം സിബിന്‍ (മാനേജിംഗ് ഡയറക്ടര്‍), അന്ന ബോബി (ഡയറക്ടര്‍), അനില്‍ സി.പി. (ജി.എംമാര്‍ക്കറ്റിംഗ് ) തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
സ്വര്‍ണബിസ്‌കറ്റ് നേടാനുള്ള ഇന്‍സ്റ്റഗ്രാം കോണ്‍ടസ്റ്റ് വിജയിയെ വേദിയില്‍ വെച്ച് ബോചെ തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് കിയാ സെല്‍ടോസ് കാര്‍ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് എന്ന് ബോചെ അറിയിച്ചു.
സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്.
മുഴുവന്‍ വാര്‍ത്തകള്‍
















വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്