സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ; അമിത്ഷായുടെ മകന്‍ സെക്രട്ടറി, അനുരാഗ് ഠാക്കൂറിന്റെ അനുജന്‍ ട്രഷറര്‍
മുംബൈ: ഇന്ത്യന്‍ ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ യുടെ പുതിയ പ്രസിഡന്റായേക്കും. മുംബൈയില്‍ നടന്ന നാടകീയ നീക്കങ്ങളിലൂടെയാണ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് എത്തുന്നത്. ഞായറാഴ്ച രാത്രിയില്‍ മുംബൈയില്‍ ചേര്‍ന്ന് ബിസിസിഐ യുടെ യോഗത്തില്‍ നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ തലവന്‍ കൂടിയായ ഗാംഗുലിയുടെ പേര് ഉയര്‍ന്ന് വരികയായിരുന്നു.
ഇന്ത്യന്‍ ടീമിനെ ലോകകപ്പ് സെമിയില്‍ വരെ എത്തിച്ച ഗാംഗുലി ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ബംഗാള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു ഗാംഗുലി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ ജെയ് ഷായാണ് ബിസിസിഐ സെക്രട്ടറി. മുന്‍ പ്രസിഡന്റും ധനകാര്യ സഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമലാണ് ട്രഷറര്‍.
ബംഗാളില്‍ നിന്നും ബിസിസിഐ തലപ്പത്തേക്ക് ഉയരുന്ന രണ്ടാമനാണ് സൗരവ് ഗാംഗുലി. നേരത്തേ ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റായിരുന്നു. ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ ചെയര്‍മാനായേക്കുമെന്ന് വിവരമുണ്ട്. നിലവില്‍ വിജയം ശീലമാക്കിയിരക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിനെ യുവരക്തം തുളുമ്ബുന്ന ആധുനികതയിലേക്ക് നയിച്ച നായകന്‍ എന്ന നിലയിലാണ് ഗാംഗുലി പ്രശോഭിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്