×

അറുപതാം വയസില്‍ നടന്‍ ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായി; വധു അസം സ്വദേശി

സിഐഡി മൂസ, ചെസ്, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ തെന്നിന്ത്യൻ നടനാണ് ആശിഷ് വിദ്യാര്‍ത്ഥി.

തന്റെ അറുപതാം വയസില്‍ നടൻ വീണ്ടും വിവാഹിതനായതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അസമില്‍ നിന്നുള്ള രൂപാലി ബറുവയാണ് വധു. നടി ശകുന്തള ബറുവയുടെ മകളാണ് രൂപാലി. കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഫാഷൻ സംരംഭത്തിന്റെ ഉടമയാണിവര്‍. ഗുവാഹട്ടിയാണ് സ്വദേശം.

ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. രൂപാലിയെ സ്വന്തമാക്കിയതും ഈ പ്രായത്തില്‍ വിവാഹം കഴിച്ചതും വളരെ വ്യത്യസ്തമായ അനുഭവമായാണ് തോന്നുന്നതെന്ന് നടൻ പറഞ്ഞു.

കുറച്ചു നാളുകള്‍ക്ക് മുമ്ബായിരുന്നു രൂപാലിയെ ആദ്യമായി കണ്ടുമുട്ടിയത്.

നടന്‍ ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായി; വധു അസം സ്വദേശി

വിവാഹ ചടങ്ങ് ലളിതമയി നടത്തിയാല്‍ മതിയെന്ന് രണ്ടുപേരും ഒരുപോലെ ആഗ്രഹിച്ചതാണെന്നും ആശിഷ് വിദ്യാര്‍ത്ഥി വ്യക്തമാക്കി.

ബോളിവുഡ്, കന്നഡ, തെലുങ്കു, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ആശിഷ് വിദ്യാര്‍ത്ഥി വില്ലൻ വേഷങ്ങളിലാണ് കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയത്.

 

ഒഡിയ, മറാത്തി. ബംഗാളി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 11 വ്യത്യസ്ത ഭാഷകളിലായി മൂന്നൂറോളം ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടൻ കൂടിയാണ് ആശിഷ് വിദ്യാര്‍ത്ഥി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top