ഐടി മേഖലയില്‍ നിരവധിപ്പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയുടെ ഐടി വ്യവസായ മേഖല അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ കനത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും തൊഴിലാളികള്‍ ഉള്ള മേഖലയുമായ ഐടി വ്യവസായത്തില്‍ അടുത്ത വര്‍ഷങ്ങളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ആറ് ലക്ഷം കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഎസ് റിസര്‍ച്ച് കമ്പനിയായ എച്ച്എഫ്എസ് റിസര്‍ച്ചിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയുടെ ഐടി സെക്ടറും ബിപിഒ സെക്ടറുമാണ് തൊഴില്‍ നഷ്ടങ്ങള്‍ നേരിടേണ്ടി വരിക. ഇന്ത്യന്‍ ഐടി ഇന്‍ഡസ്ട്രിയില്‍ ഓട്ടോമേഷന്‍ തരംഗം വര്‍ധിച്ചിരിക്കുന്നതും ഇതിലേക്കാണ് നയിക്കുക. എല്ലാ ദിവസവും റൊട്ടേന്‍ വര്‍ക്കും തുടര്‍ച്ചയായി ആവര്‍ത്തിച്ചുള്ള ഒരേ ജോലി രീതിയുമാണ് ജീവനക്കാരില്‍ മടുപ്പ് ഉളവാക്കുക. പുറത്തു നിന്നുള്ള നിക്ഷേപകര്‍ സാങ്കേതിക ജീവനക്കാരുടെ കൂട്ടത്തെ വരുമാന വര്‍ധനത്തിനുള്ള ഉപാധിയായി വിശ്വാസത്തിലെടുക്കില്ലെന്നാണ് വസ്തുത.
വൈദഗ്ധ്യം ഇല്ലാത്തവരുടെ ജോലിക്ക് ഇടിവ് വരുന്നതോടൊപ്പം നിപുണരായവര്‍ക്ക് പുതിയ തൊഴിലവസര സാധ്യത വര്‍ധിക്കുമെന്നും പറയപ്പെടുന്നു. അതി വൈദഗ്ധ്യം വേണ്ട ഐടി തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് 1.6 ലക്ഷം പുത്തന്‍ അവസരങ്ങളുണ്ടാവുമെന്നാണ് ലഭ്യമാകുന്ന വിവരം. യുഎസില്‍ 7.7 ലക്ഷം സ്‌കില്‍ഡ് ജോബാണ് നഷ്ടമാവുക, യുകെയില്‍ ഇത് രണ്ട് ലക്ഷമാകും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്