വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ പെണ്‍കുട്ടി ആളുകള്‍ നോക്കി നില്‍ക്കെ ക്ഷേത്ര കുളത്തില്‍ ചാടി മരിക്കുകയായിരുന്നു. എരുവ ക്ഷേത്ര കുളത്തില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
ഉടൻ നാട്ടുകാര്‍ പുറത്തെടുത്ത് കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ്ടു പഠനം കഴിഞ്ഞ് എല്‍.എല്‍.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. കുളക്കടവില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ മതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായി എഴുതിയിരുന്നു.
ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സഹായിക്കാനായി അഞ്ചാം ക്ലാസുകാരായ സഹോദരൻ ശിവപ്രിയനൊപ്പം തെരുവില്‍ ഉണ്ണിയപ്പം വില്‍ക്കുന്ന വിഷ്ണു പ്രിയ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.
‘അച്ഛന് എപ്പോഴും ജോലി കാണില്ല. അതുകൊണ്ടു തന്നെ ജീവിക്കാൻ വേണ്ടി ഉണ്ണിയപ്പം ഉണ്ടാക്കിത്തരും. ഞങ്ങളത് വില്‍ക്കും’ എന്ന് വിഷ്ണുപ്രിയ പറഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്