MLA പി വി ശ്രീനിജന്റെ പരാതി; പട്ടികജാതി പീഡന നിരോധന നിയമപ്രകാരം സാബു എം ജേക്കബിനെതിരെ കേസ്
December 9, 2022 12:09 pmPublished by : Chief Editor
കൊച്ചി: കിഴക്കമ്ബലം ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബിനെതിരെ കേസ്. കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജന്റെ പരാതിയില്‍ പുത്തന്‍കുരിശ് പൊലീസാണ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്.
ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.
ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എം എല്‍ എയെ വേദിയില്‍ വച്ച് പരസ്യമായി അപമാനിച്ചെന്നാണ് പരാതി. പല തവണയായി ട്വന്റി 20 നേതൃത്വം വിവേചനപരമായി പെരുമാറുന്നതായി ആരോപിച്ച് എം എല്‍ എ രംഗത്ത് വന്നിട്ടുണ്ട്. എം എല്‍ എയും ട്വന്റി 20 പ്രസിഡന്റും തമ്മിലുള്ള പോരില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന കേസാണിത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്