രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ് തരംഗം. ഛത്തീസ്ഗഡില്‍ ലീഡ് നിലയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരം പിടിച്ചടക്കി. രാജസ്ഥാനിലും കോണ്‍ഗ്രസ് തരംഗമാണ് ആഞ്ഞടിക്കുന്നത്. 199 അംഗം നിയമസഭയില്‍ കോണ്‍ഗ്രസ് 100 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുകയാണ്.
ഛത്തീസ്ഗഡില്‍ 15 വര്‍ഷം ബിജെപി ഭരണത്തിന് അപ്രതീക്ഷിത അന്ത്യമാകുന്നത്. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 58 സീറ്റുകളിലും ബിജെപി 25 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. പ്രമുഖ നേതാക്കള്‍ ആരും തന്നെ ഇല്ലാതെ വോട്ടെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന്റെ കുതിപ്പാണ് ആദ്യഫലങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമാകുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റമാണ് തെളിയുന്നത്. കോണ്‍ഗ്രസ് 100 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്ബോള്‍ ബിജെപിക്ക് 82 സീറ്റുകളില്‍ മാത്രമാണ് ലീഡ്. കോണ്‍ഗ്രസ് നേതാക്കളായ സച്ചിന് പൈലറ്റ്, അശോക് ഗെലോട്ട് എന്നിവര്‍ ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യയും ലീഡ് ചെയ്യുന്നുണ്ട്.
ലീഡ് തുടരുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അടിയന്തരമായി ജയ്പൂരിലേക്ക് അയച്ചിട്ടുണ്ട്. നേരത്തെ, ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേല്‍ക്കൈ നേടിയിട്ടും ഭരണം നഷ്ടപ്പെട്ടിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്