ഉദ്ഘാടകന്‍ – മന്ത്രി ജി സുധാകരന് ; മുഖ്യാതിഥി രാഹുല്‍ഗാന്ധി ; രാഹുല്‍ എത്തുമോ ? വൈറലായി ഫ്ളക്സ്
വയനാട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് ഉദ്ഘാടകന്‍ ആകുന്ന ചടങ്ങില്‍ മുഖ്യാതിഥി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഗസ്ത്യന്മുഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടന പരിപാടിയിലാണ് വയനാട് എംപി മുഖ്യാതിഥിയാകുക. ഈ മാസം 13 ശനിയാഴ്ചയാണ് ചടങ്ങ്. ജോര്‍ജ് എം തോമസ് എംഎല്‍എയാണ് ചടങ്ങിന്റെ അധ്യക്ഷന്‍.
പിടിഎ റഹിം എംഎല്‍എ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. ഇക്കാര്യം വ്യക്തമാക്കി, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉള്‍പ്പെടുത്തി അച്ചടിച്ച ഫ്ളക്സ് ബോര്‍ഡ് മണ്ഡലത്തില്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.
എന്നാല്‍ ചടങ്ങില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. രാഹുല്‍ഗാന്ധി കേരളത്തില്‍ എത്തുന്നതു സംബന്ധിച്ച് ഇതേവരെ അദ്ദേഹത്തിന്റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാനായി ജൂണ്‍ ആദ്യം രാഹുല്‍ഗാന്ധി മണ്ഡലത്തില്‍ പര്യടനം നടത്തിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്