ആശുപത്രിയിലെ പ്രസവ മുറിയില്‍ പര്‍ദ്ദയിട്ട് പൊലീസുകാരന്; കേസെടുത്തു
തൊടുപുഴ: സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയില്‍ പര്‍ദ്ദയിട്ട് കയറിയ പൊലീസുകാരനെതിരെ കേസ്. കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സമീറിനെതിരെയാണ് തൊടുപുഴ പോലീസ് കേസ് എടുത്തത്.
മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്ക്വാഡിലെ അംഗമായിരുന്ന ഇയാള്‍ കഞ്ചാവ് മാഫിയയുടെ പക്കല്‍ നിന്നും കൈകൂലി വാങ്ങിയ കേസിലും പ്രതിയാണ്. രാത്രി എട്ടോടെയായിരുന്ന സംഭവം. പ്രസവ മുറിയുടെ സമീപത്തായി ഇയാള്‍ ചുറ്റിക്കറങ്ങിയതു കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് പുരുഷനാണെന്ന് മനസിലായത്. പെട്ടി ഓട്ടോയിലാണ് ഇയാള്‍ എത്തിയത്. വാഹനത്തില്‍ മറ്റൊരാളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്