നിറപറ പ്രീമിയം കോക്കനട്ട് ഓയിൽ നാടിൻ മണമുള്ള നാടൻ വെളിച്ചെണ്ണ
മലയാളിയുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെളിച്ചെണ്ണ. പരിശോധനയിൽ മായം കണ്ടെത്തിയതിനെ തുടർന്ന് എഴുപതോളം വെളിച്ചെണ്ണ ബ്രാൻഡുകളാണ് കേരളസർക്കാർ നിരോധിച്ചത്. വിപണിയിൽ ലഭ്യമായിരുന്ന ഒട്ടനവധി വെളിച്ചെണ്ണ ബ്രാൻഡുകളിൽ മായം കലർന്നിരുന്നു എന്ന വാർത്ത തെല്ലൊന്നുമല്ല നമ്മെ ആശങ്കപ്പെടുത്തുന്നത്.
ഗുണമേന്മ കർക്കശമായി നിലനിർത്തിക്കൊണ്ടു നിറപറ വർഷങ്ങളായി നേടിയെടുത്ത വിശ്വാസ്യതക്ക് ഈ ഒരു സാഹചര്യത്തിൽ തിളക്കമേറെയാണ്. മലയാളിക്ക് പ്രിയപ്പെട്ട വിഭവങ്ങൾ രുചികരമായി തയ്യാറാക്കാൻ നിറപറ വെളിച്ചെണ്ണ ഒരു പ്രധാന ചേരുവ തന്നെയാണ്.
നിറപറ പുറത്തിറക്കുന്ന ഏറ്റവും പുതിയ വെളിച്ചെണ്ണയാണ് ‘നിറപറ പ്രീമിയം കോക്കനട്ട് ഓയിൽ ‘. മായം കലരാത്ത ശുദ്ധമായ വെളിച്ചെണ്ണയാണിതെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. ഈ മേന്മ ബോധ്യമായതുകൊണ്ട് മലയാളികളുടെ പ്രിയനടൻ മോഹൻലാലാണ് നിറപറ പ്രീമിയം കോക്കനട്ട് ഓയിൽ വിപണിയിൽ അവതരിപ്പിക്കുന്നത്.
നന്നായി വിളഞ്ഞ നാളികേരം വെയിലിൽ ഉണക്കിയെടുത്ത കൊപ്ര ഡബിൾ ഫിൽറ്റർ ചെയ്ത് തയ്യാറാക്കുന്ന ‘നിറപറ പ്രീമിയം കോക്കനട്ട് ഓയിൽ വിഭവങ്ങൾക്ക് നാട്ടുരുചിയുടെ പുതുമ നൽകുന്നു. രുചിയിലും ഗുണമേന്മയിലും ഒന്നാമനായ നിറപറ വെളിച്ചെണ്ണ ധൈര്യമായി ഉപയോഗിക്കാമെന്ന് ജനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. മറിച്ചൊന്നും ചിന്തിക്കാതെ ആർക്കും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന ഉത്പന്നങ്ങളാണ് നിറപറയെ വേറിട്ട് നിർത്തുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്