മനുഷ്യ മഹാ ശൃംഖലയില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്തത് ഗൗരവത്തോടെ പരിശോധിക്കണം: കെ മുരളീധരന്‍
കോഴിക്കോട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്തത് ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. നേതാക്കള്‍ ഇക്കാര്യം ഗൗരവത്തോടെ കാണുകയും പരിശോധിക്കുകയും വേണം-മുരളീധരന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവുമായി താന്‍ ഇക്കാര്യം സംസാരിച്ചതായി മുരളീധരന്‍ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ യുഡിഎഫ് സമരം ശക്തമാക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.
ഇന്നത്തെ കെപിസിസി യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല. മുന്‍ പ്രസിഡന്റിനെ വിളിക്കണോ എന്ന് തീരുമാനിക്കുന്നത് കെപിസിസി പ്രസിഡന്ണ്. അദ്ദേഹത്തിന്റെ വിവേചന അധികാരത്തില്‍ താന്‍ ഇടപെടുന്നില്ല. പുതിയ ഭാരവാഹികളെ ചുമതലയേല്‍പ്പിക്കിനാണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത് എന്നാണ് മനസിലാക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.<
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്