” 15 വർഷം സർവീസ് ചെയ്യുക. എന്നിട്ട് പെൻഷൻ വാങ്ങിക്കുക. – മേജർ രവിയുടെ വാക്കുകളിലേക്ക്..
കൊച്ചി: വയനാട് ഉരുള്‍പ്പൊട്ടലുണ്ടായ ദുരന്ത സ്ഥലത്ത് നടനും ലെഫ്. കേണലുമായ മോഹൻലാലിനൊപ്പം സൈനിക യൂണിഫോമിലെത്തിയ മേജർ രവിക്കെതിരെ പരാതി ഉയർന്നിരുന്നു.
വിമരിച്ച മേജർ രവി സൈനിക യൂണിഫോമില്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദർശിച്ചതിനെതിരെ വിരമിച്ച മറ്റൊരു ഉദ്യോഗസ്ഥനാണ് പരാതി നല്‍കിയത്. സൈന്യത്തില്‍ നിന്ന് വിരമിച്ചയാള്‍ യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്. മേജർ രവിക്കെതിരെ നടപടിയെടുത്ത് ഇന്ത്യൻ മിലിട്ടറി യൂണിഫോമിന്റെ അന്തസ് കാത്തു സൂക്ഷിക്കണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ. വിരമിച്ച സൈനികന് യൂണിഫോം ധരിക്കാനുള്ള സന്ദർഭങ്ങള്‍ ഒരുപാടുണ്ടെന്ന് മേജർ രവി ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തോട് പ്രതികരിച്ചു. ഇതുപോലുള്ള പ്രകൃതി ദുരന്തങ്ങള്‍ നടക്കുമ്ബോള്‍ സേവനം നടത്തുന്ന പട്ടാളക്കാരോടൊപ്പം ചേർന്ന് അവരോട് കൈകോർത്ത് പ്രവർത്തിക്കാമെന്ന് മേജർ രവി പറഞ്ഞു. ഈ യൂണിഫോം ഞങ്ങള്‍ക്ക് അവകാശപ്പെട്ടിട്ടുള്ളതാണെന്നും അത് വേണ്ട സ്ഥലത്ത് ഉപയോഗിക്കാനുള്ള അധികാരം ഞങ്ങള്‍ക്കുണ്ടെന്നും മേജർ രവി വ്യക്തമാക്കി. സൈനിക യൂണിഫോമില്‍ മോഹൻലാല്‍ എത്തിയതിനെ ട്രോളുന്നവർക്കും മേജർ രവി മറുപടി നല്‍കുന്നുണ്ട്.
മേജർ രവിയുടെ വാക്കുകളിലേക്ക്..
‘പ്രധാനമന്ത്രി നരേന്ദ്ര മോദി ലേ, ലഡാക്കിലേക്ക് പോകുമ്ബോള്‍ അദ്ദേഹം യൂണിഫോമും തൊപ്പിയുമിട്ടാണ് പോകുന്നത്. രാജ്നാഥ് സിംഗ് സാബ് പോകുന്ന സമയത്ത് അങ്ങനെയായിരിക്കും. അതൊക്കെ പട്ടാളത്തിന്റെ ഒരു റൂളാണ്. ഇപ്പോള്‍ കേസുകൊടുത്തവൻ ഒരു പട്ടാളക്കാരൻ അല്ല, അവൻ ഒരിക്കലും യുദ്ധഭൂമി കണ്ടിട്ടില്ല. ഇവൻ അവിടെ അടുക്കളയുടെ പിന്നാമ്ബുറത്തോ, കക്കൂസിന്റെ ക്ലീനിംഗിലൊക്കെയോ ആയിരിക്കാം. ആരും അറിയാതെ 15 വർഷം സർവീസ് ചെയ്യുക. എന്നിട്ട് പെൻഷൻ വാങ്ങിക്കുക. പിന്നെ ഒന്നാം തീയതി കള്ളും എടുത്ത് വില്‍ക്കാൻ നടക്കുക.
മോഹൻലാലിന് അവിടെ വന്ന് ഷോ ഓഫ് ചെയ്യേണ്ട കാര്യമില്ല. വെറുതെ മുണ്ടും ചുറ്റി വന്നാലും പിന്നാലെ ലക്ഷങ്ങള്‍ വരും. പിന്നെ ലാലിന് ഇവിടെ യൂണിഫോമിടേണ്ട ഒരു ആവശ്യവുമില്ല. ലാല്‍ എന്തിനാണ് അവിടെ പോകുന്നത്. അദ്ദേഹത്തിന്റെ ബറ്റാലിയനാണ് 122. സിഇഒ ലെവലിലുള്ള ഞങ്ങള്‍ പട്ടാളക്കാരെ ‘മൈ ബോയ്സ്’ എന്നാണ് വിളിക്കാറ്. അവിടെ ലാല്‍ പോയിരിക്കുന്നത് തന്റെ കുട്ടികളെ കാണാൻ വേണ്ടിയാണ്. കയ്യും കാലും ഒടിഞ്ഞിട്ടാണെങ്കിലും അവർ അവിടെ നില്‍ക്കും.
ഓരോരോ ശവശരീരങ്ങള്‍ എടുക്കുന്ന പട്ടാളക്കാരുടെ മാനസികാവസ്ഥ നിങ്ങള്‍ക്ക് അറിയില്ല. ആ ഒരു മനുഷ്യ ശരീരം പുറത്തേക്കെടുത്ത് വരുന്ന സമയത്ത് ഈ വ്യക്തിക്ക് എത്രത്തോളം വേദനയുണ്ടായിരിക്കും. പക്ഷേ, അവന്റെ കർത്തവ്യമാണ് അവൻ ചെയ്യുന്നത്.
അവിടെ മോഹൻലാല്‍ ചെന്നിട്ട് ‘അയാം വിത്ത് യു’ എന്ന് പറയുമ്ബോള്‍, അതിനെ ട്രോള്‍ ചെയ്യാൻ നില്‍ക്കുന്നവരുടെ മാനസികാവസ്ഥ എന്താണ്’- മേജർ രവി ചോദിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്