×

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കെജ്രിവാളിനെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അതിഷി

ഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ തന്റെ ‘ഗുരു’ എന്ന് വിശേഷിപ്പിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അതിഷി.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി അധ്യക്ഷനെ വീണ്ടും ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അതിഷി പ്രതികരിച്ചു.

അടുത്ത ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള അതിഷിയുടെ ആദ്യ പരാമര്‍ശമായിരുന്നു ഇത്.

കെജ്രിവാളിനെതിരെ കള്ളക്കേസുകള്‍ ചുമത്തി എഎപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിച്ചതെന്നും അതിഷി ആരോപിച്ചു.

ഡല്‍ഹിക്ക് ഒരു മുഖ്യമന്ത്രി മാത്രമേയുള്ളൂ, അതാണ് അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രിയായി തിരികെ കൊണ്ടുവരുകയെന്ന ലക്ഷ്യത്തിനായി അടുത്ത കുറച്ച്‌ മാസങ്ങള്‍ ഞാന്‍ പ്രവര്‍ത്തിക്കും. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് അതിഷി പറഞ്ഞു.

ഞാന്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ആയിരുന്നെങ്കില്‍ എനിക്ക് ഒരു തിരഞ്ഞെടുപ്പ് ടിക്കറ്റ് പോലും കിട്ടില്ലായിരുന്നു. എന്നാല്‍ അരവിന്ദ് കെജ്രിവാള്‍ എന്നെ വിശ്വസിച്ച്‌ എം.എല്‍.എയും മന്ത്രിയുമാക്കി, ഇന്ന് എനിക്ക് മുഖ്യമന്ത്രിയുടെ ചുമതല തന്നു, ധനകാര്യം ഉള്‍പ്പെടെ 14 വകുപ്പുകള്‍ വഹിക്കുന്ന അതിഷി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top