×

അമ്മ സംഘടനയെ ഇനിയും ആരെങ്കിലും കുറ്റം പറഞ്ഞാല്‍ താന്‍ തെറി പറയും; രോഷാകുലനായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കൊച്ചി: അമ്മ സംഘടനയെ ഇനിയും ആരെങ്കിലും കുറ്റം പറഞ്ഞാല്‍ താന്‍ തെറി പറയുമെന്ന് ധര്‍മജന്‍ ബൊള്‍ഗാട്ടി. സിദ്ധിഖിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയപ്പോള്‍ ഒരു ചാനലിനോടാണ് ധര്‍മ്മജന്റെ പ്രതികരണം.

താര സംഘടനയായ അമ്മ ഒരുപാട് സഹായങ്ങള്‍ ചെയ്ത് നല്‍കിയിട്ടും കുറ്റം പറയുന്നത് ശരിയല്ലെന്ന് ധര്‍മ്മജന്‍ പറഞ്ഞു. അമ്മ സംഘടനയെ കുറിച്ച്‌ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ പച്ച തെറിപറയുമെന്നും ധര്‍മജന്‍ പൊട്ടിത്തെറിച്ചു.

അമ്മ സംഘടനയെ കുറിച്ച്‌ എല്ലാവരും പഠിച്ച്‌ നോക്കിയാല്‍ മനസ്സിലാകും എത്ര വീടുകള്‍ വച്ച്‌ നല്‍കിയിട്ടുണ്ടെന്ന്. പ്രമുഖരായിട്ടുള്ള ഒരുപാട് നടന്മാര്‍ ഉള്‍പ്പെടുന്ന സംഘടനയാണ് അമ്മ. സിദ്ദിഖ് ഇപ്പോള്‍ രാജി വച്ചു എന്നു മാത്രമാണുള്ളത്. അമ്മ സംഘടനയെ ഇനിയും ആരെങ്കിലും കുറ്റം പറഞ്ഞാല്‍ താന്‍ തെറി പറയുമെന്നും ധര്‍മ്മജന്‍ രോഷാകുലനായി പറഞ്ഞു.

സിദ്ദിഖ് ആരോപണ വിധേയനായത് കൊണ്ട് മാത്രമാണ് രാജി വച്ചത്. നാണം കെട്ടിട്ടൊന്നുമല്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top