×

ആദ്യപ്രസവം സിസേറിയന്‍ വഴിയായാല്‍ പിന്നീട് സ്വാഭാവിക പ്രസവം ആകുമോ?

പ്ര സവ സമയം അടുക്കുന്നതോടെ സ്ത്രീകളില്‍ സംശയങ്ങള്‍ മുളപൊട്ടി തുടങ്ങും. സ്വാഭാവിക പ്രസവത്തിന് ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞാല്‍ പിന്നെ ടെന്‍ഷന്‍ കൂടാന്‍ മറ്റൊന്നും വേണ്ട. സിസേറിയന്‍ സംബന്ധിച്ച്‌ സ്ത്രീകള്‍ക്ക് ഒട്ടേറെ സംശയങ്ങള്‍ ഉണ്ടാകാറുണ്ട്.

ആദ്യപ്രസവം സിസേറിയന്‍ വഴിയായാല്‍ പിന്നീട് സ്വാഭാവിക പ്രസവം ആകുമോ?

ആദ്യത്തെ തവണ സിസേറിയന്‍ കഴിഞ്ഞ് വീണ്ടും ഗര്‍ഭിണിയാകുമ്ബോള്‍ പ്രസവത്തിനു മുമ്ബായി മുറിവു വിട്ടുപോകാനുള്ള സാധ്യതയുണ്ട്. ഒരു ചെറിയ ശതമാനം പേരിലേ (0.5-2%) ഇതു സംഭവിക്കുകയുള്ളൂ.ഇതിന് വി.ബി. എ. സി. ട്രയല്‍ ഓഫ് ലേബര്‍ (Vaginal Birth After Caesarean Section) എന്നു പറയും.

ഏതൊക്കെ പ്രശ്നമുള്ള ഗര്‍ഭിണികള്‍ക്കാണ് വിബിഎസി ട്രയല്‍ വേണ്ടിവരിക?

പല കാര്യങ്ങളെയും അടിസ്ഥാനമാക്കിയാണ് ആദ്യത്തെ തവണ സിസേറിയന്‍ കഴിഞ്ഞ വ്യക്തിക്ക് രണ്ടാമത് സ്വാഭാവിക പ്രസവമാകാമോ എന്നു തീരുമാനിക്കുന്നത്.

ഇതില്‍ ഏറ്റവും പ്രധാനം എന്തു കാരണംകൊണ്ടാണ് മുമ്ബ് ചെയ്യേണ്ടി വന്നത് എന്നാണ്. ഉദാ. കുഞ്ഞിന്റെ ശ്വാസംമുട്ടല്‍, കിടപ്പിലുള്ള വ്യത്യാസം തുടങ്ങിയവയാണെങ്കില്‍ ഇത്തവണ സ്വാഭാവിക പ്രസവത്തിനു തിരഞ്ഞെടുക്കാം.

നേരേ മറിച്ച്‌ ഇടുപ്പെല്ലിന് വികാസമില്ലാത്തതുകൊണ്ട് അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ തവണ സിസേറിയന്‍ കഴിഞ്ഞ വ്യക്തിയാണെങ്കില്‍ ഒരിക്കലും ഇങ്ങനെ ഒരു ട്രയലിന് തയ്യാറാവില്ല. ഇവര്‍ക്ക് വേദന തുടങ്ങുമ്ബോള്‍ തന്നെ മുറിവ് വിട്ടുപോകാനുള്ള സാധ്യതയുണ്ട്.

അതുപോലെതന്നെ ആദ്യത്തെ സിസേറിയനില്‍ അണുബാധ ഉണ്ടായിരുന്നോ എന്നതും മുറിവ് വിട്ടുപോകാന്‍ കാരണമാകും.

ഇതിനെല്ലാമുപരി കുഞ്ഞിന്റെ കിടപ്പ് എങ്ങനെ എന്നുള്ളതാണ് ഏറ്റവും പ്രധാനം. കുഞ്ഞിന്റെ തൂക്കം ശരാശരിയും കിടപ്പ് ശരിയായ രീതിയിലും, ആണെങ്കില്‍ സ്വാഭാവിക പ്രസവം മതി. ഇതിന്റെ വിജയത്തോത് 70% ആണ്. ട്രയല്‍ എല്ലാ സൗകര്യങ്ങളുമുള്ള സൂക്ഷ്മ നിരീക്ഷണത്തില്‍ ചെയ്യേണ്ട ഒരു കാര്യമാണ്. മുറിവ് വിട്ടുപോകാനുള്ള എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ എമര്‍ജന്‍സി സിസേറിയന്‍ ചെയ്യേണ്ടിവരും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top