×

താലൂക്ക് ഓഫീസില്‍ വില്ലേജ് ഓഫീസറുടെ നിരാഹാരം

തൃശൂര്‍: നിയമവിരുദ്ധമായി വില്ലേജ് ഓഫീസര്‍മാരെ സ്ഥലം മാറ്റുന്നതില്‍ പ്രതിഷേധിച്ച്‌ താലൂക്ക് ഓഫീസ് വളപ്പില്‍ വില്ലേജ് ഓഫീസര്‍ നിരാഹാരം തുടങ്ങി. തൃശൂര്‍ നഗരത്തിലെ കുറ്റൂരില്‍ വില്ലേജ് ഓഫീസറായിരുന്ന എം. എഫ്. ഗീവറാണ് ഇന്നു രാവിലെ തൃശൂര്‍ താലൂക്ക് ഓഫീസില്‍ സമരം തുടങ്ങിയത്. അദ്ദേഹത്തെ തൊട്ടടുത്ത ചെമ്ബുകാവ് വില്ലേജിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍, ഇതല്ല അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. മറ്റു വില്ലേജ് ഓഫീസര്‍മാരെ മാനദണ്ഡം പാലിക്കാതെ ദൂരെ സ്ഥലങ്ങളിലേക്ക് തലങ്ങും വിലങ്ങും മാറ്റുകയാണെന്ന് ഗീവര്‍ പറയുന്നു. ഒരു താലൂക്കിന്റെ പരിധിക്കു പുറത്തേക്ക് മാറ്റം പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍. അതു പാലിക്കുന്നില്ല. സി. പി. ഐയുടെ പോഷക സംഘടനയായ ജോയിന്റ് കൗണ്‍സിലുമായി ബന്ധമുള്ള വില്ലേജ് ഓഫീസര്‍മാര്‍ക്ക് മാത്രമാണ് നിയമാനുസൃത സ്ഥലംമാറ്റം കൊടുക്കുന്നത്. മറ്റു യൂണിയനുകളില്‍പ്പെട്ടവരെ അമ്ബതു കിലോമീറ്ററിനപ്പുറത്തേക്കു വരെ മാറ്റിയിട്ടുണ്ടെന്ന് ഗീവര്‍ പറയുന്നു. സി.പി. എമ്മിന്റെ പോഷക സംഘടനയായ എന്‍. ജി. ഒ യൂണിയന്റെ അനുഭാവിയാണ് ഗീവര്‍. വില്ലേജ് ഓഫീസര്‍ സമരംനടത്തുന്നതറിഞ്ഞ് പൊലീസ് എത്തി. സര്‍ക്കാര്‍ ജീവനക്കാരും മറ്റും അദ്ദേഹത്തെ സന്ദര്‍ശിക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top