വനിത പോലീസിനെക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ മസ്സാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം ; അന്വേഷണത്തിന് ഉത്തരവിട്ടു. (വീഡിയോ)
ഹൈദരാബാദ്: വനിത പോലീസിനെക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ മസ്സാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് തെലങ്കാന പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്ബ സ്റ്റേഷന്‍ എഎസ്‌ഐ ഹസ്സനാണ് വീഡിയോയില്‍ കുരുങ്ങിയ ഉദ്യോഗസ്ഥനെന്ന് തെലങ്കാന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബനിയനിട്ടു കൊണ്ട് കമിഴ്ന്ന് കണ്ണുപൂട്ടി കിടക്കുന്ന പോലീസുദ്യോഗസ്ഥനും മസ്സാജ് ചെയ്യുന്ന വനിത പോലീസുമാണ് ദൃശ്യങ്ങളില്‍. യൂണിഫോം ധരിച്ച് വനിത പോലീസുകാരി മേലുദ്യോഗസ്ഥന്റെ പുറം തടവിക്കൊടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജൊഗുലമ്ബ ഗഡ്വാള്‍ പോലീസ്‌ഓഫീസര്‍ എസ് എം വിജയ് പറഞ്ഞു.
ഹൈദരാബാദില്‍ പുരുഷ പോലീസിനെക്കൊണ്ട് മസസ്സാജ് ചെയ്യിപ്പിക്കുന്ന മറ്റൊരു പോലീസുദ്യോഗസ്ഥന്റെ വീഡിയോ അടുത്തിടെ വന്‍ വിവാദമായിരുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്