×

ദക്ഷിണാഫ്രിക്കന്‍ വിമോചന നായിക വിന്നി മണ്ടേല അന്തരിച്ചു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വിമോചന നായികയും നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യയുമായ വിന്നി മണ്ടേല അന്തരിച്ചു. ദീര്‍ഘകാലമായി തുടരുന്ന അസുഖത്തെ തുടര്‍ന്നാണ് വിന്നി മണ്ടേല അന്തരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിന്നി ഈ വര്‍ഷം ആദ്യ മുതല്‍ ചികിത്സയിലായിരുന്നു. പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നറിപ്പെട്ടിരുന്ന വിന്നി ദക്ഷിണാഫ്രിക്കന്‍ വിമോചന സമരങ്ങളില്‍ ശക്തമായ സ്വീധീനമായിരുന്നു.

1936 ല്‍ ഈസ്‌റ്റേണ്‍ കേപ്പിലാണ് വിന്നിയുടെ ജനനം. തന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കിടെ 1950 ലാണ് വിന്നി നെല്‍സണ്‍ മണ്ടേലയെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് 22 ആം വയസില്‍ രണ്ടുപേരും വിവാഹിതരായി. നീണ്ട് 38 വര്‍ഷത്തെ ദാമ്ബത്ത്യത്തിനൊടുവില്‍ 1996 ല്‍ നെല്‍സണ്‍ മണ്ടേലയും വിന്നിയും വിവാഹമോചിതരായി.

മണ്ടേല ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ വിന്നി ഏറ്റെടുത്ത് നടത്തിയിരുന്നു. വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ അവര്‍ ദക്ഷിണാഫ്രിക്കയെ നയിച്ചിരുന്നു. സ്‌നേഹത്തിന്റെയും ആദരവിന്റെയും സൂചകമായി ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നാണ് എല്ലാവരും അവരെ അഭിസംഭോദന ചെയ്തിരുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കിടയില്‍ വിന്നി മണ്ടേലയും ജയിലില്‍ കിടന്നിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top