×

കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ വാരാപ്പുഴക്കേസിലെ മുഖ്യ പ്രതി ശ്രീജിത്ത് മരിച്ചു.

അറസ്റ്റു ചെയ്ത ശ്രിജിത്തിനെ വരാപ്പുഴ പൊലീസ് ക്രൂരമായി കസ്റ്റഡി മര്‍ദ്ദനത്തിന് വിധേയമാക്കിയിരുന്നു. ഇതിനു പിന്നാലെ ശ്രിജിത്തിനെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

മരണം ആന്തരീകാവയവങ്ങള്‍ക്കേറ്റ ക്ഷതം മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാസുദേവന്‍ എന്ന ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ മുഖ്യപ്രതിയായിരുന്നു ശ്രിജിത്ത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

ശ്രിജിത്തുള്‍പ്പടെയുള്ള സംഘം വീടുകറി ആക്രമിച്ചതിനെ തുടര്‍ന്നാണ് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. കഴിഞ്ഞ രണ്ടുദിവസം മുന്‍പായിരുന്നു സംഭവം.ഗൃഹനാഥന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ മുഖ്യ പ്രതികളില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികെയാണ് ശ്രീജിത്തിന് ക്രൂരമര്‍ദ്ദനമേറ്റത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top