വരാപ്പുഴയിലെ കസ്റ്റഡി മരണക്കേസില്‍ നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍ സാമിനെ അറസ്ററ് ചെയ്തു.
കേസില്‍ അഞ്ചാം പ്രതിയാണ് ക്രിസ്പിന്‍ . അന്യായമായി തടങ്കലില്‍ വയ്ക്കല്‍, രേഖകളിലെ തിരിമറി എന്നീ കുറ്റങ്ങളാണ് സിഐയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രത്യേക അന്വേഷണം സംഘത്തിന്റെ ചോദ്യംചെയ്യലിനൊടുവിലാണ് സിഐയെ പൊലീസ് അറസ്റ്റ് ചെയ്തത്.ഐ.ജിയുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്തത്.
വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വരാപ്പുഴ എസ്.ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ശ്രീജിത്തിനെ മര്‍ദിച്ചവരുടെ കൂട്ടത്തില്‍ ഇല്ലാതിരുന്നതിനാല്‍ സിഐയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല.
ശ്രീജിത്തിനെ രാത്രിയാണു വീട്ടില്‍ നിന്ന് കൊണ്ടുപോയതെങ്കിലും പിറ്റേന്നു രാവിലെയാണ് അറസ്റ്റ് ചെയ്തതെന്ന മട്ടില്‍ രേഖകളില്‍ തിരിമറിക്കു ശ്രമിച്ചു എന്നാണ് സിഐയ്‌ക്കെതിരെയുള്ള പരാതികളിലൊന്ന്. എസ്‌ഐയും മറ്റ് പൊലീസുകാരും നടത്തിയ കൊടിയ മര്‍ദനത്തെക്കുറിച്ച് അറിഞ്ഞില്ല എന്നത് ഗുരുതരമായ പിഴവായാണ് കണക്കാക്കുന്നത്. കസ്റ്റഡിമരണത്തിന്റെ തെളിവ് ഇല്ലാതാക്കാന്‍ കൂട്ടുനിന്നു എന്ന ആരോപണവും ക്രിസ്പിന്‍ സാമിനെതിരെയുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്