×

വാലന്റൈന്‍സ് ഡേ ഇനിമുതല്‍ ‘മാതൃ-പിതൃ പൂജന്‍ ദിവസ്’

ജയ്പൂര്‍: 2019 ഫെബ്രുവരി 14 മുതല്‍ വാലന്റൈന്‍സ് ഡേയ്ക്ക് പകരം ‘മാതൃ-പിതൃ പൂജന്‍ ദിവസ്’ ആയി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍. പ്രണയദിന ആഘോഷങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

ഏപ്രില്‍ 23 നാണ് ഇത് സംബന്ധിച്ച ഉത്തരവിന്റെ കോപ്പി ഇറങ്ങിയത്. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഫെബ്രുവരി 14 മാതൃ-പിതൃ പൂജന്‍ ദിവസ് ആയി ആഘോഷിക്കണമെന്നും, ഇത് വാര്‍ഷിക കലണ്ടറില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്.

കുട്ടികള്‍ ആദ്യം മാതാപിതാക്കളെ സ്‌നേഹിക്കാന്‍ പഠിക്കട്ടെ എന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി നിയമസഭയില്‍ പരാമര്‍ശിച്ചതിന് പിന്നാലെയാണ് പ്രണയദിനം മാതൃ-പിതൃ പൂജന്‍ ദിവസ് ആയി ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. മറ്റാരാളെ പ്രണയിക്കുന്നതിന് മുന്‍പ് കുട്ടികള്‍ സ്വന്തം മാതാപിതാക്കളെ സ്‌നേഹിക്കാന്‍ പഠിക്കട്ടെയെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top