×

എഐസിസി നേതൃത്വത്തിലേക്ക് ഇല്ലെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെയാകും തന്‍റെ ശ്രദ്ധയെന്നും ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: എഐസിസി നേതൃത്വത്തിലേക്ക് ഇല്ലെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെയാകും തന്‍റെ ശ്രദ്ധയെന്നും ഉമ്മന്‍ചാണ്ടി. കര്‍ണ്ണാടക തെരഞ്ഞെടുപ്പിലെ പാഠം ഉള്‍ക്കൊണ്ട് ദേശീയ തലത്തില്‍ പാര്‍ട്ടി നയം മാറണമെന്നും ഉമ്മന്‍ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒന്നിനുപിറകെ ഒന്നായി തെരഞ്ഞെടുപ്പ് തോല്‍വികളും, ദുര്‍ബ്ബലമാകുന്ന സംഘടനാ സംവിധാനവും എഐസിസിയെ പ്രതിസന്ധിയിലാക്കുമ്ബോഴും ദില്ലിയിലേക്ക് ഉമ്മന്‍ചാണ്ടിയില്ലെന്ന് തന്നെയാണ് നിലപാട്.

എ.കെ.ആന്‍റണിയുടെ വഴിയല്ല തന്‍റേത് എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പാഠമാണ്. ബിജെപി വിരുദ്ധരെ ഒന്നിപ്പിക്കണം, പാര്‍ട്ടി നയം മാറണം. കേരളത്തിലെ പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബ്ബലമെന്ന ആക്ഷേപങ്ങളെയും വിമര്‍ശനാത്മകമായി ഉള്‍ക്കൊള്ളുന്നു മുന്‍മുഖ്യമന്ത്രി. ചെങ്ങന്നൂര്‍ തെര‌ഞ്ഞെടുപ്പിന് ശേഷം കെപിസിസിയില്‍ നേതൃമാറ്റമുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top