യുഡിഎഫിനുള്ള പിന്തുണ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാത്രമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി.
മുന്നണി സംവിധാനത്തെക്കുറിച്ച് പിന്നീട് ആലോചിച്ച് തീരുമാനം എടുക്കും. കേരളാ കോണ്‍ഗ്രസ് യുഡിഎഫ് സംവിധാനത്തിന്റെ പിന്നാലെയല്ല പോകേണ്ടത്. കേരളാ കോണ്‍ഗ്രസ് സമ്മേളനം നടത്തി യുഡിഎഫിനെ പിന്തുക്കണമെന്നും കെഎം മാണി പറഞ്ഞു.
ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ശത്രുവിനെപ്പോലും സ്‌നേഹിക്കുക എന്നതാണ് തന്റെ നിലപാട്. പഴയ കാലത്ത് ഒരു പാട് പീഡനങ്ങളും പരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. വളരെ അധികം വേദനിക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതൊന്നും മനസില്‍ വെച്ചുകെണ്ടിരുന്നില്ലെന്ന് അദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് എപ്പോള്‍ യുഡിഎഫിനെ വിജയിപ്പിക്കാനാണ് തീരുമാനമെടുത്തത്. യുഡിഎഫില്‍ സ്‌നേഹം പങ്കുവെയ്ക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും കെഎം മാണി പറഞ്ഞു. സഹകരണമില്ലാത്ത കുടുംബമായിരുന്നു അത്. കഴിഞ്ഞ ദിവസം കെപിസിസിയുടെയും യുഡിഎഫിന്റെയും നേതാക്കള്‍ പാലായിലെ വീട്ടിലെത്തി സ്‌നേഹം പ്രകടിപ്പിക്കുകയും പകര്‍ന്നു നല്‍കുകയും ചെയ്തതോടെയാണ് കേരളാ കോണ്‍ഗ്രസ് താല്‍ക്കാലികമായി യുഡിഎഫില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് കെഎം മാണി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്