×

വിനോദ സഞ്ചാരികളെ കൊള്ളയടിച്ച് മൂന്നാറിലെ ഹോട്ടലുകള്‍

നീലക്കുറിഞ്ഞിയുടെ സീസണ്‍ ആരംഭിച്ചതോടെ മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ഇത് മുതലെടുത്താണ് ചെറുകിട ഹോട്ടലുകള്‍ പോലും അന്യായ വില ഈടാക്കുന്നത്. ഒരു ചായക്ക് 8 രൂപ മുതല്‍ 25 രൂപ വരെ, പൊറോട്ട 12 മുതല്‍ 30 രൂപ വരെ, ഊണ് 40 മുതല്‍ 120 രൂപ വരെ, ബിരിയാണി 130 മുതല്‍ 260 രൂപ വരെ, ബീഫ് ഫ്രൈ 90 മുതല്‍ 160 രൂപ വരെയാണ് ഈടാക്കുന്നത്. അതുപോലെ തന്നെ എണ്ണകടികള്‍ക്കെല്ലാം തന്നെ തോനുന്ന വിലയാണ് ഈടാക്കുന്നത്.

യാതൊരുവിധ മാര്‍ഗരേഖയും വിലവിവര പട്ടികയില്‍ ഹോട്ടലുകള്‍ക്കില്ല. തോന്നുന്ന വിലയാണ് ഈടാക്കുന്നത്. ഇതില്‍ പ്രദേശവാസികള്‍ക്ക് ‘ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഇവര്‍ക്ക് ഊണ്‍ 40 രൂപയ്ക്ക് ലഭിക്കുമ്പോള്‍ പുറത്തുനിന്നെത്തിയ ആളുകള്‍ക്ക് അതിന്റെ വില 120 രൂപ വരെ പോകും.
ഹോട്ടലുകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഉണ്ടായിട്ടും മിക്ക ഹോട്ടലുകളും ഇത് പാലിച്ചിട്ടില്ല, ഉണ്ടെങ്കില്‍ തന്നെ പലതിലും വ്യക്തതയുണ്ടാകില്ല.

പല വിഭവങ്ങളുടെയും വില ‘ആസ് പെര്‍ സൈസ് ‘ എന്ന് രേഖയപ്പെടുത്തിയിട്ടുണ്ടാകും. ഹോട്ടലുകളില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് നിശ്ചിത വലിപ്പവും തൂക്കവും ഉണ്ടായിരിക്കണം, ഇതനുസരിച്ചാണ് വില നിശ്ചയിക്കേണ്ടതെന്ന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ ഈ നിയമത്തിന് ഹോട്ടലുടമകള്‍ ഒരു വിലയും കല്പിക്കാറില്ല. കാര്യങ്ങള്‍ ഇത്രയും വ്യക്തമായിട്ടും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ ഒരു ഇടപെടലും ഉണ്ടാകുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top