ട്രെയിനില്‍ സ്ത്രീകള്‍ക്കായുള്ള പ്രത്യേക കോച്ച് ഇനി മുതല്‍ മധ്യഭാഗത്ത്
ന്യൂഡല്‍ഹി: ട്രെയിനില്‍ സ്ത്രീകള്‍ക്കായുള്ള പ്രത്യേക കോച്ച് ഇനി മുതല്‍ മധ്യഭാഗത്തായിരിക്കുമെന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പ്രത്യേക നിറവും നല്‍കും. അതുവഴി ഇൗ കോച്ച് പെെട്ടന്ന് തിരിച്ചറിയാനാകും. സബര്‍ബന്‍, ദീര്‍ഘദൂര ട്രെയിനുകളില്‍ ഒരുപോലെ ഇൗ രീതി നടപ്പാക്കും. 2018 വനിത സുരക്ഷ വര്‍ഷമായി റെയില്‍വേ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഇൗ തീരുമാനം.
സ്ത്രീകളുടെ കോച്ചുകളില്‍ സി.സി.ടി.വിയും ഏര്‍പ്പെടുത്തും. ജനാലകളില്‍ കൂടുതല്‍ സുരക്ഷിതമായ ഇരുമ്ബുവല സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ട്രെയിനില്‍ യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷക്കായുള്ള പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കാനുള്ള സമിതി ഇൗ വിഷയത്തില്‍ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്. ഇൗ സമിതിയില്‍ റെയില്‍വേ ബോര്‍ഡ് ചെയര്മാന് അശ്വനി ലൊഹാനി ഉള്‍പ്പെടെ അംഗങ്ങളാണ്. തീരുമാനങ്ങള്‍ അന്തിമമായി നടപ്പാക്കാന്‍ വിവിധ റെയില്‍വേ സോണുകളുടെ അഭിപ്രായം തേടിയിട്ടുണ്ട്.
ടിക്കറ്റ് പരിശോധകരിലും ആര്.പി.എഫ് അംഗങ്ങളിലും വനിതകളെ ഉള്‍പ്പെടുത്തല്‍, സ്ത്രീകള്‍ നിയന്ത്രിക്കുന്ന സ്റ്റേഷനുകളുടെ എണ്ണം മൂന്നില്‍നിന്ന് 100 എണ്ണമായി ഉയര്‍ത്തല്‍, സ്റ്റേഷനുകളില്‍ വനിതകള്‍ക്ക് സൗകര്യപ്രദമായ ശുചിമുറികളും വസ്ത്രം മാറാനുള്ള ഇടങ്ങളും ഒരുക്കല്‍ തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്