ട്രെയിനുകളില്‍ സ്ത്രീസുരക്ഷയ്ക്കായി അപായ സൈറണ്‍
ലഖ്‌നൗ: ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷയൊരുക്കാന്‍ റെയില്‍വേ. ഇതിനായി കൂടുതല്‍ വനിതാ പോലീസുകാരെ നിയോഗിക്കാനും ട്രെയിനില്‍ അപകട സാഹചര്യങ്ങള്‍ ഉണ്ടാകുമ്ബോള്‍ അറിയിക്കാനായി സൈറണ്‍ സ്വിച്ച് സ്ഥാപിക്കാനും പദ്ധതിയിടുന്നതായി എന്‍.ഇ.ആര്‍ ചീഫ് പി.ആര്‍.ഒ സഞ്ജയ് യാദവ് അറിയിച്ചു.
ട്രെയിനുകളില്‍ രാത്രിയിലാണ് പൊലീസുകാരെ നിയമിക്കുക. ഇലക്‌ട്രിക് സ്വിച്ചിന് മുകളിലാണ് അപായ സൈറണ്‍ സ്വിച്ച് സ്ഥാപിക്കുക. സ്വിച്ച് അമര്‍ത്തിയാല്‍ ഗാര്‍ഡിന്റെ കോച്ചില്‍ അലാറം മുഴങ്ങുകയും, അപകട ത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാന്‍ സാധിക്കുകയും ചെയ്യും.
വനിതാ കോച്ചുകള്‍ക്ക് പ്രത്യേക നിറം നല്‍കാനും, പ്ലാറ്റ് ഫോമുകളില്‍ ലേഡീസ് കോച്ചുകള്‍ കവര്‍ചെയ്യും വിധം സി.സി ടി.വി കാമറ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് റയില്‍വ്വേ അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്