×

തെലുങ്ക് സിനിമയിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍

നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടിയിലൂടെ തെലുങ്ക് സിനിമയിലേക്ക് കാല്‍വെയ്പ് നടത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണായകമായ സ്ഥാനമുള്ളതാണ് സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതം. ഈ കഥയാണ് മഹാനടിയിലൂടെ സിനിമ പറയുന്നത്.

തെലുങ്ക്, തമിഴ് ഭാഷകളിലായി 260 ലേറെ സിനിമകളില്‍ സാവിത്രി അഭിനയിച്ചിട്ടുണ്ട്. കീര്‍ത്തി സുരേഷ് സാവിത്രിയുടെ വേഷത്തിലും ദുല്‍ഖര്‍ സല്‍മാന്‍ ജമിനി ഗണേശന്റെ വേഷത്തിലുമാണ് അഭിനയിക്കുന്നത്. സാമന്ത അക്കിനേനി, വിജയ് ദേവരക്കൊണ്ട, കാജള്‍ അഗര്‍വാള്‍, ശാലിനി പാണ്ഡെ തുടങ്ങിയ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top