×

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍.

24 മണിക്കൂറിനുള്ളില്‍ തന്റെ മറ്റൊരു വിധി കൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ തുറന്നടിച്ചു. മെഡിക്കല്‍ കോഴ കേസില്‍ ചീഫ് ജസ്റ്റിസ് വിധി റദ്ദാക്കിയ കാര്യം ഓര്‍മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ ചോദ്യം ചെയ്ത് മുന്‍ നിയമ മന്ത്രി ശാന്തി ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ പരാമര്‍ശം.

ചീഫ് ജസ്റ്റിസിനെ കരിനിഴലില്‍ നിര്‍ത്തുന്ന മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട കേസ് താന്‍ വാദംകേട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. അധികാരപരിധിയില്‍ നിന്നുകൊണ്ടുതന്നെയാണ് അത് ചെയ്തതെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും മുമ്പ് ചെലമേശ്വര്‍ പറഞ്ഞിരുന്നു.

ശാന്തിഭൂഷന്റെ മകന്‍ പ്രശാന്ത് ഭൂഷനാണ് കോടതിയില്‍ ഹാജരായത്. ഹര്‍ജി പരിഗണിക്കാന്‍ ചെലമേശ്വര്‍ വിസമ്മതിച്ചതോടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വിഷയം ഉന്നയിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നുവെന്നും കൊളീജിയം തീരുമാനങ്ങള്‍ അവഗണിക്കുന്നുവെന്നുമാരോപിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ജസ്റ്റിസ് ചെലമേശ്വര്‍ കത്തയച്ചിരുന്നു. തുടര്‍ന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടയിലാണ് കേസ് പരിഗണിക്കാനാവില്ലെന്ന് ചെലമേശ്വര്‍ തുറന്നടിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top