: ദലിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ആരംഭിച്ചു.
രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ. ഉത്തരേന്ത്യയിലെ ഭാരത് ബന്ദിൽ പങ്കെടുത്ത ദലിതരെ വെടിവച്ചുകൊന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
പാൽ, പത്രം, മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യബസുകൾ സർവീസ് നടത്തുമെന്ന് ബസുടമകളും ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് കേരള ബേക്കേഴ്സ് അസോസിയേഷനും വ്യാപാരി വ്യവസായികളുടെ ഒരു വിഭാഗവും അറിയിച്ചിട്ടുണ്ട്. തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് തീയറ്റർ ഉടമകളും അറിയിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. സർവീസ് നടത്തണമെന്ന് കാണിച്ച് കെഎസ്ആർടിസി എംഡി സർക്കുലർ ഇറക്കിയിരുന്നു. എല്ലാ ജീവനക്കാരും ഇന്ന് ജോലിക്കു ഹാജരാകണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം, ഹർത്താലിൽ നിയമവാഴ്ചയും സമാധാനഅന്തരീക്ഷവും പാലിക്കുന്നതിനും അതിക്രമവും പൊതുമുതൽ നശീകരണവും തടയുന്നതിനും വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്