×

ശ്രിജിത്തിന് ഏറ്റത് അതിക്രൂരമര്‍ദനമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.

പൊലീസ് കസ്റ്റഡിയില്‍ മര്‍ദനത്തിന് ഇരയായ ശ്രീജിത്തിന ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ വയറുവേദനയും മൂത്രം പോകുന്നതില്‍ തടസ്സവുമുണ്ടായിരുന്നതായി ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചിട്ടും ശ്രീജിത്ത് തുടരെ ഛര്‍ദിക്കുകയും ചെയതതായി ആശുപത്രി പി.ആര്‍.ഒ ശരത്ത് പറയുന്നു.

ആശുപത്രിയിലെത്തിക്കുമ്പോഴുണ്ടായിരുന്ന കടുത്ത വയറുവേദനയെത്തുടര്‍ന്ന് ഗ്യാസ്‌ട്രോ വിഭാഗം ഡോക്ടര്‍ പ്രസാദ് ക്യഷ്ണന്റെ നേത്യത്വത്തിലുള്ള സംഘമാണ് ശ്രീജിത്തിനെ പരിശോധിച്ചത്. പൂര്‍ണ അവശാനായ ശ്രീജിത്തിനെ ഉടന്‍തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ ഇയാളോടൊപ്പമെത്തിയ പൊലീസുകാരോട് നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ സംഭവം ഗുരുതരമായതോടെ ആശുപത്രിയില്‍ ഒപ്പമെത്തിയ പൊലീസുകാര്‍ വാരാപ്പുഴ എസ്.ഐയുടെ ഫോണ്‍ നമ്പര്‍ നല്‍കിയ ശേഷം കടന്നുകളഞ്ഞു. എന്നാല്‍ ക്രിട്ടിക്കല്‍ സ്റ്റേജിലായ പ്രതിയെ ആശുപത്രിയില്‍ പൊലീസുകാര്‍ തള്ളിയിട്ട് മുങ്ങിയതോടെ ഫോണ്‍ നമ്പര്‍ നല്‍കയിരിക്കുന്നത് ശരിയാണോയെന്ന് ആശുപത്രി അധികൃതര്‍ പരിശോധിക്കുകയും ചെയ്തു. വിളിച്ചപ്പോള്‍ വാരാപ്പുഴ എസ്.ഐയാണ് ഫോണ്‍ എടുത്തത്.

ശസ്ത്രക്രിയക്ക് വിധേയനാക്കിയ ശ്രീജിത്തിനെ രണ്ടുദിവസവും വെന്റിലേറ്റര്‍ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തിയത്. അബോധാവസ്ഥയിലായിരുന്നു ശ്രീജിത്തെന്നും ഡോക്ടര്മാര്‍ പറയുന്നു. എന്നാല്‍ ഞയറാഴ്ച വൈകിട്ട് ആറോടെ ശ്രീജിത്തിന്റെ മരണം സംഭവിക്കക്കുകയായിരുന്നു.

കസ്റ്റഡി മരണത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍, മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ശ്രീജിത്തിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. പിന്നീട് മരണവാര്‍ത്ത വന്നതോടെ മനുഷ്യാവകാശ കമ്മീഷന്‍ പൊലീസുകാര്‍ക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. കസ്റ്റഡി മരണം അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയോട് ആവശ്യപ്പെട്ടതിന് പിന്നാലെ സംഭവം അന്വേഷിക്കാന്‍ ഡിജിപി എറണാകുളം റേഞ്ച് ഐജിക്ക് നിര്‍ദേശം നല്‍കി.

ശ്രീജിത്തിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ മുതല്‍ ക്രൂരമര്‍ദനം ഏറ്റിരുന്നതായാണ് മനുഷ്യാവകാശ കമ്മീഷനോട് ശ്രീജിത്തിന്റെ സഹോദനും ബന്ധുക്കളും മൊഴി നല്‍കിയിരുന്നത്. വീട്ടില്‍ നിന്ന് വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും അടിവയറ്റില്‍ പല പ്രാവശ്യം മുട്ടുമടക്കി ഇടിച്ചെന്നും സഹോദരന്‍ പറയുന്നു.

സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിന് വിധേയനാക്കിയ ശ്രീജിത്തിനെ കോടതില്‍യില്‍ കൊണ്ടുപോകും വഴിയാണ് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മല്‍സ്യത്തൊഴിലാളിയായ വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‍ (55) മരിച്ചതുമായി ബന്ധപ്പെട്ടാണു ശ്രീജിത്ത് ഉള്‍പ്പെടെ 10 പേരെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.

ശ്രിജിത്ത് പ്രതിയല്ലെന്ന് പരാതിക്കാര്‍ പറഞ്ഞിട്ടും ഇത് കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ലെന്നാണ് ശ്രീജിത്തിന്റെ സഹോദരന്‍ പറയുന്നത്. ശരീരത്തിലെ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിതീകരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് അറിയിട്ടിച്ചുള്ളത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ ദ്യശ്യങ്ങള്‍ വീഡിയോ കവറേജ് ചെയ്യാനും പൊലീസ് നിര്‍ദേശം നല്‍കുന്നു.

എന്നാല്‍ പൊലീസ് മര്‍ദനമല്ല മരണകാരണമെന്നും നാട്ടുകാരുമായിട്ടുണ്ടായ സംഘര്‍ത്തില്‍ മുന്‍പ് പരിക്കേറ്റതിന്റെ ക്ഷതമാണെന്നും താലൂക്ക് ആശുപത്രിയില്‍ നിന്നും ഇതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് റൂറല്‍ എസ്പി എവി ജോര്‍ജ് വിശദീകരണം നല്‍കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top