ശ്രീജിത്തിന്റെ വീട്ടില്‍ മുഖ്യമന്ത്രി പോകാത്തത് ബോധപൂര്‍വമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
എറണാകുളം: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട്ടില്‍ മുഖ്യമന്ത്രി പോകാത്തത് ബോധപൂര്‍വമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാര്‍ ആരായാലും അതെത്ര ശക്തന്മാരായാലും അവര്‍ക്ക് മാതൃകാപരമായ ശിക്ഷവാങ്ങി നല്‍കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം എപ്പോഴും ഇരകളുടെ കൂടെയാണെന്നും ഒരിക്കലും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീജിത്തിന്റെ കുടുംബത്തിനെ സന്ദര്‍ശിക്കാന്‍ വൈകിയത് മനപ്പൂര്‍വം പ്രശ്നങ്ങളുണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും തങ്ങളുടെ സാന്നിധ്യം ആര്‍ക്കെങ്കിലും പ്രകോപനമുണ്ടാക്കുമെങ്കില്‍ ഒഴിഞ്ഞ് നില്‍ക്കുന്നതാണ് നല്ലതെന്നു തോന്നിയതുകൊണ്ടാണ് മാറി നിന്നതെന്നും അത് ശ്രീജീത്തിന്റെ കുടുംബത്തിന് എതിരായ നിലപാടല്ലെന്നും സ്ഥിതിരൂക്ഷമാക്കുന്ന പാര്‍ട്ടി ഇടപെടല്‍ വേണ്ട എന്ന് തീരുമാനിച്ചതാണെന്നും കോടിയേരി വിശദീകരിച്ചു.
ശ്രീജിത്ത് മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാരുമായി ബന്ധപ്പെട്ട ആരും ബന്ധുക്കളെ സന്ദര്‍ശിക്കാത്തത് വിവാദമായ സാഹചര്യത്തിലാണ് കോടിയേരിയുടെ സന്ദര്‍ശനം. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പമായിരുന്നും കോടിയേരി ശ്രീജിത്തിന്റെ വീട്ടിലെത്തിയത്.
സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രദേശത്ത് വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളത്ത് എത്തിയിട്ടും ശ്രീജിത്തിന്റെ വീട്ടിലെത്താത്തത് വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. വരാപ്പുഴയില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുമ്ബായിട്ടാണ് കോടിയേരി ഇവിടേക്ക് എത്തിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്