×

നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിനിമാ നിര്‍മ്മാതാവ് സുനില്‍ സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ശ്രീദേവിയുടെ പേരില്‍ 240 കോടിയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ടെന്നും യുഎഇയില്‍ വെച്ച് മരണപ്പെട്ടാല്‍ മാത്രമേ ഈ തുക ലഭിക്കുകയുള്ളൂവെന്നും അതിനാല്‍ തന്നെ ഇതൊരു കൊലപാതകസാദ്ധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുനില്‍ സിങ് മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ഡല്‍ഹി ഹൈക്കോടതിയില്‍ ഇതേ ആവശ്യമുന്നയിച്ച് സുനില്‍ സിങ് മുമ്പ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയതിനെത്തുര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യം നേരത്തെ പരിശോധിച്ച് തള്ളിയതാണെന്നും ഇനിയും വിഷയത്തില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഫെബ്രുവരി 24നാണ് ദുബായിലെ ആഢംബര ഹോട്ടലിലെ ബാത്ത്ടബ്ബില്‍ ശ്രീദേവി മുങ്ങി മരിക്കുന്നത്. ബോധം നഷ്ടപ്പെട്ടാണ് ശ്രീദേവി ബാത്ത്ടബ്ബില്‍ മുങ്ങി മരിക്കുന്നതെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദുബൈയിലെത്തിയതായിരുന്നു അവര്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top