×

ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകമെന്ന് മുന്‍ എസിപി വേദ് ഭൂഷണ്‍

ഡല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ഡല്‍ഹി പൊലീസിലെ മുന്‍ എസിപി വേദ്ഭൂഷണ്‍ രംഗത്ത്. ശ്രീദേവിയുടേത് അപകടമരണം അല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും വേദ്ഭൂഷണ്‍ ആരോപിച്ചു.

“ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകട മരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നത്.
മരണത്തില്‍ ദുരൂഹതയുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. എന്തൊക്കെയോ മറച്ചു വച്ചിരിക്കുന്നു എന്നാണ് എനിക്ക് മനസിലായത്.”ദുബായില്‍ പോയി അന്വേഷിച്ച ശേഷമാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും വേദ് പറഞ്ഞു.

ദുബായിലെ ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ വേദ് ഭൂഷണ്‍ സന്ദര്‍ശിച്ചെങ്കിലും ശ്രീദേവി മരിച്ചുകിടന്ന മുറി സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് അനുവാദം നല്‍കിയില്ല. അതുകൊണ്ട് ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറിയില്‍ മരണം സംഭവിച്ച രീതി പുന: സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

ശ്രീദേവിയുടേത് അപകടമരണം ആണെന്നാണ് ദുബായ് പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബോധരഹിതയായി ബാത്ത് ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top