കൂട്ടുപ്രതികള്‍ക്ക് സാധ്യതയില്ല;കുറ്റം സൗമ്യയിലൊതുങ്ങാന്‍ സാധ്യത.
കണ്ണൂര്‍: പിണറായിയിലെ കൂട്ടക്കൊലപതാകത്തില്‍ കുറ്റം സൗമ്യയിലൊതുങ്ങാന്‍ സാധ്യത. കൊലപാതകം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നും മറ്റാര്‍ക്കും ഇക്കാര്യം അറിയില്ലെന്നുമാണ് സൗമ്യ നല്‍കിയ മൊഴി. ഇവരുമായി അടുത്ത ബന്ധമുള്ള നിരവധിപേരെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. ഇതില്‍, ഇവരുടെ മൂന്ന് കാമുകന്മാരും ഉള്‍പ്പെടും. പക്ഷേ, ഇവര്‍ക്കൊന്നും കൊലപാതകത്തെ കുറിച്ച് അറിവില്ലെന്ന നിഗമനത്തിലാണ് പോലീസ്.
പ്രണയമല്ല, വഴിവിട്ടുള്ള ജീവിതമാണ് കൊലപാതകത്തിലേക്ക് എത്തിയത്. അതിന് മകളും അച്ഛനമ്മമാരും തടസ്സമാകുമെന്ന് തോന്നിയതിനാലും കുടുംബഭാരമൊഴിവാക്കാനുമാണ് ഈ പാതകം ചെയ്തത്. മകളെ കൊലപ്പെടുത്തിയപ്പോള്‍ ആര്‍ക്കും സംശയം തോന്നിയില്ല. സ്വാഭാവികമരണമായി എല്ലാവരും അതിനെ കാണുകയും ചെയ്തു. ഇതാണ് മറ്റ് രണ്ട് കൊലപാതത്തിന് പ്രേരണയും ബലവുമായത്.
എലിവിഷം വാങ്ങി നല്‍കിയത് ഒരു ഓട്ടോഡ്രൈവറാണ്. പക്ഷേ, ഇത് കൊലപാതകത്തിന് ഉപയോഗിക്കാനാണെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഓട്ടോഡ്രൈവറെ ചോദ്യംചെയ്തതില്‍നിന്ന് ഇക്കാര്യം പോലീസിന് ബോധ്യമായി. മൂന്നു കാമുകന്മാരുണ്ടെങ്കിലും അവര്‍ക്കും കൊലപാതകത്തെ കുറിച്ച് അറിയില്ല. ഇവര്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞതായി മൊഴിയുണ്ട്. പക്ഷേ, ഇവരിലേതെങ്കിലുമൊരാളുമായി ജീവിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞിട്ടില്ല. അതിനാല്‍, ഇവരുടെ പ്രേരണയുണ്ടായതായും പറയാനാവില്ല.
സൗമ്യയുമായി ശാരീരികബന്ധമുണ്ടെന്ന കാരണത്താല്‍ കാമുകന്മാരിലാരെയെങ്കിലും പ്രതിചേര്‍ക്കാനാകില്ലെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയായവര്‍ ഉഭയസമ്മതത്തോടെ ന!ടത്തുന്ന ശാരീരികബന്ധം കുറ്റമായി കാണാനാകില്ല. അല്ലെങ്കില്‍, ഈ ബന്ധം കൊലപാതകത്തിന് പ്രേരണയായിട്ടുണ്ടെന്ന് തെളിയിക്കാനാകണം. അതിനുള്ള വിവരങ്ങളൊന്നും ചോദ്യംചെയ്യലില്‍ ലഭിച്ചിട്ടില്ല.
സൗമ്യയെ വഴിവിട്ട ബന്ധത്തിലേക്ക് എത്തിച്ചത് ഒരു സ്ത്രീയാണ്. ഇരിട്ടിയിലെ ഇവരുടെ വീട്ടിലായിരുന്നു ഇത്തരം ഇടപാടുകള്‍ നടത്തിയത്. ഇത് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത് മറ്റൊരു കേസായി അന്വേഷിക്കാനുള്ള സാധ്യത പോലീസ് നല്‍കുന്നുണ്ട്. ചോദ്യംചെയ്യലില്‍ ഒരു ഘട്ടത്തിലും കൊലപാതകത്തിലോ ആസൂത്രണത്തിലോ മറ്റൊരാളുടെ സഹായമോ പ്രേരണയോ ഉണ്ടായതായി സൗമ്യ പറഞ്ഞിട്ടുമില്ല. അതിനാല്‍, കൂട്ടുപ്രതികളുണ്ടാകാനുള്ള സാധ്യത കേസില്‍ കുറവാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്