സൗമ്യയ്ക്കു വേണ്ടി ഹാജരാകാന്‍ ആളൂര്‍;കേസിന്റെ വിശദാംശങ്ങള്‍ പഠിച്ചശേഷം ജാമ്യനടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആളൂര്‍
പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യക്കുവേണ്ടി കോടതിയില്‍ ഹാജരാകാന്‍ അഡ്വ. ആളൂര്‍ (ബിജു ആന്റണി ആളൂര്‍) ശനിയാഴ്ച എത്തും. സൗമ്യക്കുവേണ്ടി ഹാജരാകാന്‍ ആരാണ് സമീപിച്ചതെന്ന് ആളൂര്‍ വ്യക്തമാക്കിയില്ല. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം ആവശ്യമുണ്ടോയെന്ന് മജിസ്‌ട്രേറ്റ് സൗമ്യയോട് ചോദിച്ചിരുന്നു. എന്നാല്‍ വേണ്ടെന്നായിരുന്നു മറുപടി.
കേസിന്റെ വിശദാംശങ്ങള്‍ പഠിച്ചശേഷം ജാമ്യനടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആളൂര്‍ പറഞ്ഞു. തൃശ്ശൂരിലെ സൗമ്യവധക്കേസിലെ മുഖ്യപ്രതി ഗോവിന്ദച്ചാമിക്കും എറണാകുളത്തെ നിയമവിദ്യാര്‍ഥിനി വധക്കേസിലെ മുഖ്യപ്രതി അമീറുള്‍ ഇസ്ലാമിനും നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കും വേണ്ടി ഹാജരായത് ആളൂരായിരുന്നു.
പടന്നക്കരയിലെ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, സൗമ്യയുടെ മകള്‍ ഐശ്വര്യ എന്നിവരാണ് നാലു മാസത്തിനിടെ മരിച്ചത്. ഇവരെ കൊല്ലാന്‍ വിഷം വാങ്ങി നല്‍കിയത് സൗമ്യയുടെ സുഹൃത്തായ ഒരു ഓട്ടോ ഡ്രൈവറാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സൗമ്യയുടെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ പലപ്പോഴായി ഇയാള്‍ വാങ്ങി നല്‍കാറുണ്ടായിരുന്നു. ഇതിന്റെ കൂടെ സൗമ്യയുടെ ആവശ്യപ്രകാരം എലിവിഷം വാങ്ങി നല്‍കിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എലിവിഷം വാങ്ങി വീട്ടില്‍ സൂക്ഷിച്ച സൗമ്യ ഇത് അവസരം നോക്കി മകള്‍ക്കും മാതാപിതാക്കള്‍ക്കും ഭക്ഷണത്തില്‍ ചേര്‍ത്ത് നല്‍കുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്