×

” ആര്യന്‍ ഖാനും മറ്റ് പ്രതികള്‍ക്കും ജാമ്യമില്ല – അന്വേഷണം പരമപ്രധാനമാണ്. ” ഷാരൂഖിനും ഗൗരിഖാനും മകനെ സന്ദര്‍ശിക്കാന്‍ അനുമതി

മുംബൈ: അഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിനിടെ പിടികൂടിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി.

എട്ട് പ്രതികളെ ഈ മാസം 11 വരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍സിബി അപേക്ഷ നല്‍കി. ഇതുവരെ 17 പേരെ അറസ്റ്റു ചെയ്തതായും എന്‍സിബി അറിയിച്ചു. ‘അന്വേഷണം പരമപ്രധാനമാണ്. ഇതു പ്രതികള്‍ക്കും അന്വേഷകര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യും’ ആര്യന്റെയും മറ്റ് 7 പേരുടെയും കസ്റ്റഡി നീട്ടിക്കൊണ്ട് കോടതി പറഞ്ഞു.

 

ഇതോടെ ആര്യന്‍ ഖാന്‍ മുംബൈയിലെ ആര്‍തര്‍ ജയിലില്‍ തുടരും.കഴിഞ്ഞ ദിവസമാണ് ആര്യന്‍ ഖാനെ മുംബൈ കോടതി ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

അറസ്റ്റിലായവരിലൊരാള്‍ ആര്യനു ലഹരിമരുന്നു വിതരണം ചെയ്തതെന്നു നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആരോപിച്ചിരുന്നു. ആര്യനു ജാമ്യം നല്‍കരുതെന്നും വീണ്ടും കസ്റ്റഡിയില്‍ വേണമെന്നുമാണ് എന്‍സിബി കോടതിയില്‍ ആവശ്യപ്പെട്ടത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top