സെന്‍സെക്‌സില്‍ 238 പോയന്റ് നഷ്ടത്തോടെ തുടക്കം
മുംബൈ: ആഗോള സൂചികകളിലെ നഷ്ടവും കര്‍ണാടക തിരഞ്ഞെടുപ്പും ആഭ്യന്തര ഓഹരി സൂചികകളുടെ കരുത്തുചോര്‍ത്തി.
സെന്‍സെക്‌സ് 238 പോയന്റ് താഴ്ന്ന് 35,305ലും നിഫ്റ്റി 77 പോയന്റ് നഷ്ടത്തില്‍ 10724ലിലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്‌ഇയിലെ 484 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1223 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ലുപിന്‍, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ഐടിസി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
സിപ്ല, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, ഒഎന്‍ജിസി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്