സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ രണ്ടായി മുടികെട്ടി വരാന്‍ നിര്‍ബന്ധം പിടിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ രണ്ടായി മുടികെട്ടി വരാന്‍ നിര്‍ബന്ധം പിടിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. സ്‌കൂളുകളുടെ അച്ചടക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും ഇത്തരത്തില്‍ കര്‍ശന അലിഖിത നിയമം നിലനില്‍ക്കെയാണ് ഇതിനെതിരെ വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
സ്‌കൂള്‍ അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കിക്കെട്ടാന്‍ നിര്‍ബന്ധിക്കാമെങ്കിലും ആരോഗ്യപരമായും ദോഷകരമായും ബാധിക്കുന്ന രീതിയില്‍ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ണായക ഉത്തരവിറക്കിയിരിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്