രണ്ട് ലക്ഷം കിലോ സവാള സംഭരിക്കും – 45 രൂപയ്ക്ക് സവാള വില്‍ക്കും -മന്ത്രി സുനില്‍കുമാര്‍ ‘ എപ്പോള്‍ എവിടെ കിട്ടുമെന്ന് നാട്ടുകാര്‍ ?
തിരുവനന്തപുരം: സവാള വില കുത്തനെസാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയായി മഹാരാഷ്ട്രയില്‍ നിന്ന് നാഫെഡ് വഴി 200 ടണ്‍ സവാള സംഭരിക്കാനാണ് ഹോര്‍ട്ടി കോര്‍പ്പ് തീരുമാനിച്ചത്. ഇത്തരത്തില്‍ സംഭരിക്കുന്ന സവാള കിലോയ്ക്ക് 45 രൂപയ്ക്ക് വിതരണം ചെയ്യുമെന്ന് ഹോര്‍ട്ടികോര്‍പ്പ് അറിയിച്ചു.
കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നാഫെഡുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലാണ് സവാള കേരളത്തില്‍ എത്തിക്കാന്‍ തീരുമാനമായത്.
ആദ്യഘട്ടമെന്ന നിലയില്‍ 75 ടണ്‍ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കാനാണ് തീരുമാനം. സവാള കയറ്റിയുളള ആദ്യലോഡ് തിരുവനന്തപുരത്ത് എത്തി. വിപണിയില്‍ കിലോഗ്രാമിന് 120 രൂപവരെയാണ് നിലവിലെ വില. ചെറിയ ഉള്ളിക്കും വില 100 കടന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്