ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരായ കേസില്‍ ഇന്ന് വിധി
ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസിലാണ് ജോധ്പുര്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് വിധി പറയന്നത്. മാര്‍ച്ച് 28നു കേസിന്റെ വിചാരണാനടപടികള്‍ പൂര്‍ത്തിയായിരുന്നു. ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ദേവ് കുമാര്‍ ഖാത്രിയാണു വിധി പ്രഖ്യാപിക്കുന്നത്.
മുംബൈ വിമാനത്താവളത്തില്‍നിന്നു ചാര്‍ട്ടേഡ് വിമാനത്തില്‍ സല്‍മാന്‍ ഖാന്‍ ഇന്നലെ ജോധ്പുരിലെത്തിയിരുന്നു. റേസ് 3 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി അബുദാബിയിലായിരുന്നു സല്‍മാന്‍.
1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ജോധ്പുരിലെ കണ്‍കാണി വില്ലേജില്‍ രണ്ടു കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ ഖാന്‍ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. വന്യമൃഗ സംരക്ഷണ നിയമപ്രകാരം ആറുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.സല്‍മാനെ കൂടാതെ, സെയിഫ് അലി ഖാന്‍, തബു, സോണാലി ബിന്ദ്രേ, നീലം എന്നിവരും വിധി പ്രഖ്യാപന വേളയില്‍ കോടതിയിലുണ്ടാകും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്