×

സല്‍മാന്‍ ജയിലിലേയ്ക്ക്; അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ

ജോധ്പൂര്‍: കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവുശിക്ഷ. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 9, സെക്ഷന്‍ 51 എന്നിവ പ്രകാരമാണ് സല്‍മാനെ ജോധ്പൂര്‍ വിചാരണ കോടതി ശിക്ഷിച്ചത്.

തടവു ശിക്ഷ മൂന്നു വര്‍ഷത്തില്‍ കൂടുതലായതിനാല്‍ സല്‍മാന് നേരിട്ട് ജയിലിലേക്ക് പോകേണ്ടിവരും. ജാമ്യത്തിനു വേണ്ടി ഹൈക്കോടതിയെ സമീപിക്കുക മാത്രമാണ് ഇനി ഏക മാര്‍ഗം. സഹോദരിമാര്‍ക്കൊപ്പമാണ് വിധി കേള്‍ക്കാന്‍ സല്‍മാന്‍ കോടതിയില്‍ എത്തിയത്. സല്‍മാന്‍ ഒഴികെയുള്ള നാലു പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. സെയ്ഫ് അലി ഖാന്‍, തബു, സൊണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെയാണ് വെറുതെ വിട്ടത്.ആറു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ കെട്ടിച്ചമച്ച തെളിവുകളും വ്യാജ സാക്ഷികളെയുമാണ് പ്രോസിക്യുഷന്‍ ഹാജരാക്കിയതെന്ന് സല്‍മാന്റെ അഭിഭാഷകന്‍ ഉന്നയിച്ചു. സല്‍മാന്‍ സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു പ്രോസിക്യുഷന്റെ വാദം. രണ്ട് ശിങ്കാര മൃഗങ്ങളെ വേട്ടയാടിയതും കാറിടിപ്പിച്ച്‌ അപകടമുണ്ടാക്കിയ സംഭവവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്റെ വാദം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top