×

സാലറി ചലഞ്ച്‌ ഒരു മാസത്തെ ശമ്പളത്തിന്‌ പകരം 24 മാസത്തേക്ക്‌ ശമ്പളം; പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നീക്കം

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസാക്കി ഉയര്‍ത്താനുള്ള നീക്കമാണ് ആരംഭിച്ചിരികുന്നത്. ഇതു സംബന്ധിച്ച്‌ ശുപാര്‍ശക്കായി ധനമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ഫയല്‍ തുറന്നിട്ടുണ്ട്. നയപരമായ തീരുമാനമായതിനാല്‍ ഇടതു മുന്നണിയില്‍ കൂടി ചര്‍ച്ച ചെയ്യും. ഇതുമൂലം നിയമന നിരോധനം ഉണ്ടാവില്ലന്ന് യുവജന സംഘടനകള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്യും. പ്രളയം മൂലം ഉണ്ടായ പ്രതിസന്ധി 30,000 കോടിയിലെത്തുകയും ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും ട്രഷറികള്‍ ബുദ്ധിമുട്ടുകയും ചെയ്ത സാഹചര്യത്തിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം ധനവകുപ്പ് തുടങ്ങിയത്. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും ധനമന്ത്രി തോമസ് ഐസക് സാഹചര്യം വിശദീകരിച്ചിട്ടുണ്ട്.

സാലറി ചലഞ്ചില്‍ ജീവനക്കാരില്‍ ഭൂരിഭാഗം പേരും സഹകരിച്ചുവെങ്കിലും എല്ലാവരും അസംതൃപ്തരാണ്. ഇത് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അറിയാം. ഒരു മാസ ത്തെ ശമ്ബളം കൊടുത്തവര്‍ക്ക് 2 വര്‍ഷമാണ് അധിക സര്‍വ്വീസ് കിട്ടാന്‍ പോകുന്നതെന്ന് ചില ഇടതു യൂണിയന്‍ നേതാക്കള്‍ അസംതൃപ്തി അറിയിച്ച ജീവനക്കാരോടു പറഞ്ഞിരുന്നു. മുഖ്യമന്ത്രി ധനമന്ത്രിയുമായി ഈ വിഷയം സംസാരിച്ച ശേഷം തന്റെ സാമ്ബത്തിക ഉപദേശകയായ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി ബന്ധപ്പെട്ടിരുന്നു. ലോകരാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്ബോള്‍ കേരളത്തില്‍ പെന്‍ഷന്‍ പ്രായം കുറവാണന്നും മറിച്ച്‌ പെന്‍ഷന്‍ ബാധ്യത കൂടുതലാണന്നും അവര്‍ വിലയിരുത്തി.

ഗീതാ ഗോപിനാഥിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയും പുതിയ നീക്കത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ജീവനക്കാരുടെ പെന്‍ഷന്‍ വിതരണത്തിന് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാനും ആലോചനയുണ്ട്. ഇപ്പോള്‍ തന്നെ പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം കനത്ത വെല്ലുവിളിയാണ്. പെന്‍ഷന്‍ വിതരണത്തിന് ഭീമമായ തുക വേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കുന്നതിന് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണം എന്നും അഭിപ്രയം ഉണ്ട്. പെന്‍ഷന്‍ ഫണ്ട് രൂപീകരണത്തിന് ശമ്ബളത്തിന്റെ 10 ശതമാനം മാറ്റിവെയ്ക്കേണ്ടി വരും. അഞ്ചു വര്‍ഷം കൂടുമ്ബോള്‍ ജീവനക്കാര്‍ക്ക് പലിശ സഹിതം പെന്‍ഷന്‍ ഫണ്ടിലേക്ക് സ്വരൂപിക്കുന്ന തുക മടക്കി നല്‍കാവുന്ന തരത്തിലായിരിക്കണം പദ്ധതിയെന്നാണ് സൂചന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top